എം ശിവശങ്കര്‍ 
KERALA

ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് സിബിഐ നോട്ടീസ്; നാളെ ഹാജരാകണം

വെബ് ഡെസ്ക്

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി നാളെ രാവിലെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസയച്ചു. കേസില്‍ ആദ്യമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും സിബിഐ അന്വേഷണം തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത്, സന്തോഷ് ഈപ്പന്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇന്നലെയാണ് സ്വപ്‌ന സുരേഷ് സിബിഐക്ക് മുന്നില്‍ രണ്ടാം തവണ ഹാജരായത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ കോഴ ഇടപാട് നടന്നു. ഇത് ശിവശങ്കറിന്റെ അറിവോടെയായിരുന്നുവെന്നാണ് സ്വപ്‌ന സുരേഷ് സിബിഐക്ക് നല്‍കിയിരുന്ന മൊഴി. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?