കേരള ഹൈക്കോടതി  
KERALA

'കുടുംബ കോടതികള്‍ യുദ്ധക്കളമായി മാറുന്നു'; ഏകീകൃത വിവാഹ കോഡ് കേന്ദ്രം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

കുടുംബ കോടതികൾ മറ്റൊരു യുദ്ധഭൂമിയായി മാറുന്നു

നിയമകാര്യ ലേഖിക

ഇന്ത്യയിൽ ഏകീകൃത വിവാഹ കോഡ് ഏർപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. വൈവാഹിക തർക്കങ്ങളിൽ ദമ്പതികളുടെ പൊതുവായ ക്ഷേമവും നന്മയും പ്രോത്സാഹിപ്പിക്കുന്നതിന് ഇത് ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വൈവാഹിക ബന്ധം സംബന്ധിച്ച കേസിൽ മതത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ നിയമം പരിഗണിക്കുന്നത്.

ഒരു മതേതര രാജ്യത്ത്, നിയമപരമായ സമീപനം മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ലാതെ പൗരന്മാരുടെ പൊതുനന്മയിലായിരിക്കണം. ഭരണകൂടം പൗരന്മാരുടെ ക്ഷേമവും നന്മയും പ്രോത്സാഹിപ്പിക്കുന്നതായിരിക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

കുടുംബ കോടതി മറ്റൊരു യുദ്ധക്കളമായി മാറിയിരിക്കുന്നു

വിവാഹമോചന നിയമങ്ങൾ പ്രായോഗിക അർത്ഥത്തിൽ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. കുടുംബ കോടതി മറ്റൊരു യുദ്ധക്കളമായി മാറിയിരിക്കുന്നു. ഇത് വിവാഹമോചനം തേടുന്ന കക്ഷികളുടെ വേദന വർദ്ധിപ്പിക്കുന്നു. കുടുംബ കോടതികളിൽ ഏകീക്യതമായ നിമയമാണ് വേണ്ടത്. പൊതു താൽപ്പര്യമോ നന്മയോ പ്രോത്സാഹിപ്പിക്കപ്പെടണം. പൊതു യൂണിഫോം പ്ലാറ്റ്‌ഫോമിൽ കക്ഷികൾക്ക് ബാധകമായ നിയമത്തിൽ മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

വിവാഹ തർക്കങ്ങളിൽ, കോടതിയുടെ സഹായത്തോടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ നിയമം കക്ഷികൾക്ക് സഹായകരമാകണം. ഒരു പരിഹാരം സാധ്യമല്ലെങ്കിൽ, കക്ഷികൾക്ക് ഏതാണ് നല്ലത് എന്ന് തീരുമാനിക്കാൻ നിയമം കോടതിയെ അനുവദിക്കണം. അതിനായി ഒരു ഏകീക്യത നിമയം അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ