ajaymadhu
KERALA

ഹാട്രിക് പൂരം; കോട്ടപ്പുറത്തും വീയപുരം ചുണ്ടന്റെ തേരോട്ടം

വെബ് ഡെസ്ക്

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആവേശകരമായ രണ്ടാം മത്സരത്തില്‍ വീയപുരം ചുണ്ടന്‍ ജലരാജാവ്. നെഹ്‌റു ട്രോഫി ജലോത്സവത്തിലും മറൈന്‍ ഡ്രൈവ് ജലോത്സവത്തിലും കിരീടം നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. വീറും വാശിയും അവസാന നിമിഷം വരെ നിലനിര്‍ത്തിയ ഫൈനല്‍ മത്സരത്തില്‍ തുഴപ്പാടുകളുടെ വ്യത്യാസത്തിലാണ് വീയപുരം ചുണ്ടന്‍ മിന്നും ജയം സ്വന്തമാക്കിയത്.

2 മിനുട്ടും 28 സെക്കന്റും സമയത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടന്‍ ഫിനിഷിങ് പോയിന്റ് മറികടന്നത്. 2 മിനുട്ടും 29 സെക്കന്റും സമയത്തില്‍ തുഴഞ്ഞെത്തിയ നടുഭാഗം ചുണ്ടനാണ് രണ്ടാമത്. പോലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ മൂന്നാമതും ഫിനിഷ് ചെയ്തു.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 30 ന് എറണാകുളം ജില്ലയിലെ പിറവത്താണ് ബോട്ട് ലീഗിന്റെ മൂന്നാം മത്സരം നടക്കുക. ഡിസംബര്‍ 9 ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലമേളയോടെ ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ക്ക് തിരശീല വീഴും.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം