KERALA

പാളത്തിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം, ചില ട്രെയിനുകൾ റദ്ദാക്കി

ചില ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടെന്നും റെയില്‍വേ അറിയിച്ചു

വെബ് ഡെസ്ക്

മാവേലിക്കര ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ചില ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടെന്നും റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

  • 21ന് കൊല്ലത്ത് നിന്ന് രാവിലെ 8 മണിക്കും 11മണിക്കും പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു റദ്ദാക്കി

  • വൈകിട്ട് 3 മണിക്കും 8.10നും പുറപ്പെടുന്ന എറണാകുളം കൊല്ലം മെമു റദ്ദാക്കി

  • 8.45ന് പുറപ്പെടുന്ന എറണാകുളം കായംകുളം മെമുവും 2.35ന് പുറപ്പെടുന്ന കൊല്ലം കോട്ടയം ട്രെയിനും റദ്ദാക്കി

  • 1.35ന്റെ എറണാകുളം കൊല്ലം സ്‌പെഷ്യല്‍ മെമുവും 5.40ന്റെ കോട്ടയം കൊല്ലം മെമു സര്‍വീസും റദ്ദാക്കി

  • 8.50ന്റെ കായംകുളം എറണാകുളം എക്‌സ്പ്രസും റദ്ദാക്കി

  • വൈകിട്ട് 4 മണിക്കുള്ള എറണാകുളം ആലപ്പുഴ മെമുവും 6 മണിക്കുള്ള ആലപ്പുഴ എറണാകുളം എക്‌സ്പ്രസിന്റെയും സര്‍വീസ് റദ്ദാക്കി

ട്രെയിനുകള്‍ക്ക് നിയന്ത്രണം

21ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് കൊല്ലം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ.

ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ

ശബരി എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ്, കന്യാകുമാരി ബെംഗളൂരു എക്‌സ്പ്രസ്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം ചെന്നൈ മെയില്‍, നാഗര്‍കോവില്‍ ഷാലിമാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, വഞ്ചിനാട് എക്‌സ്പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴിയും തിരിച്ചുവിട്ടിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ