KERALA

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; റാണി ജോര്‍ജ് സാമൂഹികനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

കെ ബിജു പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായും

വെബ് ഡെസ്ക്

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുണി നടത്തി സര്‍ക്കാര്‍. റാണി ജോര്‍ജിന് സാമൂഹിക നീതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതല നല്‍കി. കാർഷിക പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് കാർഷിക ഉൽപ്പാദന കമ്മിഷണറുടെ ചുമതലകൂടി വഹിക്കും. കെ ബിജു പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായും മിനി ആന്റണി സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായും ചുമതലയേല്‍ക്കും.

പ്രണബ് ജോതിനാഥ് കായിക - യുവജനക്ഷേമ സെക്രട്ടറിയാകും. എം ശിവശങ്കര്‍ ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. എസ് ചിത്ര പാലക്കാട് ജില്ലാ കലക്ടറാകും. , ഇപ്പോഴത്തെ പാലക്കാട് കളക്ടര്‍ ജോഷി മൃണ്‍മയി ശശാങ്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ സംസ്ഥാന ഡയറക്ടറാകും.

അശോക് കുമാര്‍ സിങ്ങിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായാണ് നിയമിക്കുക. തുറമുഖ സെക്രട്ടറി കെ.ബിജുവിനെ പിഡബ്ല്യുഡി സെക്രട്ടറിയാക്കി. പിഡബ്ല്യുഡി സെക്രട്ടറി അജിത് കുമാറിന് തൊഴില്‍ വകുപ്പിലാണ് നിയമനം. വിഴിഞ്ഞം തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടറായി കെ ഗോപാലകൃഷ്ണനെ നിയമിച്ചു.

പ്രകൃതി ദുരന്തങ്ങള്‍ രണ്ട് പതിറ്റാണ്ടിനിടെ കവര്‍ന്നത് 5 ലക്ഷത്തിലധികം ജീവനുകള്‍; കാലാവസ്ഥാ വ്യതിയാനം ഭൂമിയെ രൂക്ഷമായി ബാധിക്കുന്നു

എം കെ സാനുവിനും എസ് സോമനാഥിനും സഞ്ജു സാംസണും കേരള പുരസ്കാരം

ലോകത്ത് ക്ഷയരോഗം കുതിച്ചുയരുന്നു; കഴിഞ്ഞ വർഷം ബാധിച്ചത് 80 ലക്ഷം പേരെ

സിവിലിയന്‍മാരെ ലക്ഷ്യമിട്ട് ഡ്രോണുകള്‍, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടുന്ന സാഹചര്യം; യുക്രെയ്‌നിലെ റഷ്യന്‍ ക്രൂരതകള്‍ക്ക് പുതിയ തെളിവുകള്‍

യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അന്തരിച്ചു