KERALA

താനൂര്‍ ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

വെബ് ഡെസ്ക്

താനൂർ ബോട്ട് അപകടത്തിൽ സമഗ്ര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക വിദഗ്ധരടങ്ങുന്ന ജുഡീഷ്യൽ കമ്മിഷനെ സര്‍ക്കാര്‍ നിയമിക്കും. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സർക്കാർ വഹിക്കും.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന്റെ പ്രത്യേക സംഘത്തെയും നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാ പരിശോധന കൃത്യമായിരുന്നോ എന്നാകും അന്വേഷണം.

ബോട്ടുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ആശ്വസിപ്പിക്കാവുന്ന നഷ്ടമല്ല ഉണ്ടായിട്ടുള്ളത്. മുഴുവന്‍ കുടുംബങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി താനൂരിൽ പറഞ്ഞു.

അപകടത്തില്‍ പരുക്കേറ്റ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു. പരപ്പനങ്ങാടിയില്‍ മരിച്ചവരുടെ വീടുകളിലും മുഖ്യമന്ത്രിയെത്തി. സാഹചര്യം വിശകലനം ചെയ്യാനായി താനൂരില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും സാന്നിധ്യത്തില്‍ കക്ഷിനേതാക്കളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി അബ്ദുറഹ്മാനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി താനൂരിലെത്തിയിരുന്നു. മന്ത്രിമാരായ ആന്റണി രാജു, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.

താനൂര്‍ ബോട്ട് അപകടത്തില്‍ ഇതുവരെ 22 മരണം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്ന 10 പേരില്‍ രണ്ടുപേര്‍ ആശുപത്രി വിട്ടു. അഞ്ചുപേര്‍ അപകടം നടന്നപ്പോള്‍ നീന്തി രക്ഷപ്പെട്ടിരുന്നു. അപകടത്തില്‍ പരപ്പനങ്ങാടി പുത്തൻ കടപ്പുറം കുന്നുമ്മൽ സൈദലവിയുടെ കുടുംബത്തിലെ 11 പേരാണ് മരിച്ചത്.

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ അമിതമായി ആളുകളെ കയറ്റി നടത്തിയ യാത്രയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ട ബോട്ടിന് ലൈസന്‍സ് പോലും ഇല്ലെന്നാണ് പുറത്ത് വരുന്ന വിവരം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ