KERALA

അല്‍ഫാമിനായി കൂട്ടത്തല്ല്, ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരുക്ക്

തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്‌സ്പ്രസ്സ് ഹോട്ടലില്‍ ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം

വെബ് ഡെസ്ക്

അല്‍ഫാം കിട്ടാന്‍ സമയം വൈകി, കോഴിക്കോട് തിരുവമ്പാടിയില്‍ ഹോട്ടലില്‍ കൂട്ടയടി. അഞ്ച് മിനിറ്റ് കൊണ്ട് അല്‍ഫാം നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയ യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്‌സ്പ്രസ്സ് ഹോട്ടലില്‍ ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം.

5 മിനിറ്റ് കൊണ്ട് ഓര്‍ഡര്‍ ചെയ്ത അല്‍ഫാം വേണം എന്ന് പറഞ്ഞപ്പോള്‍ 15 മിനിറ്റ് ആകും എന്ന് പറഞ്ഞതിന് ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത് എന്നാണ് പരാതി. യുവാക്കളുടെ മര്‍ദ്ദനത്തില്‍ മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റു.

സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ ഹോട്ടല്‍ ഉടമകള്‍ പോലീസില്‍ പരാതി നല്‍കി. ഹോട്ടലുടമ തങ്ങളെ മര്‍ദിച്ചതായി യുവാക്കളും പരാതി നല്‍കിയിട്ടുണ്ട്. തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം