കെ ബി ഗണേഷ് കുമാർ എംഎൽഎയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങളെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പത്തനാപുരത്തെ വികസനങ്ങൾ നടന്നത് സർക്കാർ ഫണ്ട് കൊണ്ടല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. പത്തനാപുരത്തിന് അനുവദിച്ച പദ്ധതികളുടെ കണക്കും യോഗത്തിൽ മുഖ്യമന്ത്രി വായിച്ചു. ഗണേഷിൻ്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കഴിഞ്ഞ എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ സർക്കാരിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
എംഎല്‍എമാര്‍ക്കുള്ള പദ്ധതികളില്‍ ഭരണാനുമതി ലഭിക്കുന്നത് വൈകുന്നതായും, ഫണ്ട് അനുവദിക്കുന്നില്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം. ഭരണപക്ഷ എംഎല്‍എമാര്‍ക്ക് പോലും നാട്ടില്‍ നില്‍ക്കാനാകാത്ത സ്ഥിതിയാണെന്നും ഗണേഷ് കുറ്റപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തിലായിരുന്നു സര്‍ക്കാരിനെതിരെയുള്ള അതൃപ്തി ഗണേഷ്‌കുമാര്‍ പരസ്യമാക്കിയത്.
വിദ്യാഭ്യാസ, പൊതുമരാമത്ത് വകുപ്പുകളെ പേരെടുത്ത് പറഞ്ഞായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം
വിദ്യാഭ്യാസ, പൊതുമരാമത്ത് വകുപ്പുകളെ പേരെടുത്ത് പറഞ്ഞായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം. റോഡ് പ്രവൃ്‍ത്തികളുടെ കാല താമസമായിരുന്നു പൊതുമരാമത്ത് വകുപ്പിനെതിരെ ഗണേഷ് കുമാര്‍ ഉയര്‍ത്തിയത്. എംഎല്‍എമാര്‍ക്ക് നാട്ടില്‍ നില്‍ക്കാനാകാത്ത സ്ഥിതിയാണ്. പ്രഖ്യാപനങ്ങള്‍ മാത്രം പോരാ ഫണ്ട് അനുവദിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. മന്ത്രി നല്ല ആള്‍ ആണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ല. പല വകുപ്പുകളിലും നടക്കുന്നത് പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും യോഗത്തില്‍ ഗണേഷ് കുമാര്‍ തുറന്നടിച്ചിരുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നും അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും ഗണേഷ്‍ ആവശ്യപ്പെട്ടിരുന്നു.
പരാമര്‍ശത്തെ പിന്തുണച്ചും എതിര്‍ത്തും യോഗത്തില്‍ മറ്റുള്ള എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. എംഎല്‍എയുടെ നിലപാടിനെ സിപിഐ പ്രതിനിധികളും പി വി ശ്രീനിജന്‍ എംഎല്‍എയുമാണ് പിന്തുണച്ചത്. സിപിഎം പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ ഈ വേദിയില്‍ അല്ലാതെ എവിടെ പറയും എന്നായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള ഗണേഷ് കുമാറിന്റെ മറുചോദ്യം.