KERALA

കലാമധുരം വിളമ്പി കോഴിക്കോട്; മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് യുവജനോത്സവങ്ങളെന്ന് മുഖ്യമന്ത്രി

ആരുടെ കുട്ടി ജയിച്ചാലും സന്തോഷിക്കാൻ എല്ലാ മാതാപിതാക്കൾക്കും കഴിയണമെന്നും വിമ‍ർശനത്തിനും നവീകരണത്തിനുമുളള സാംസ്കാരിക കൂട്ടായ്മയാണ് കലോത്സവമെന്നും മുഖ്യമന്ത്രി

വെബ് ഡെസ്ക്

കലാമധുരം വിളമ്പി അറുപത്തിയൊന്നാം സംസ്ഥാന യുവജനോത്സവത്തിന് കോഴിക്കോട് വർണാഭമാർന്ന തുടക്കം. അതിരാണിപ്പാടമെന്ന് പേരിട്ടിരിക്കുന്ന പ്രധാന വേദിയായ വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് സ്കൂൾ കലോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലോത്സവത്തിൽ ജയമല്ല പങ്കെടുക്കലാണ് വലിയ അംഗീകാരമെന്ന സംസ്കാരം വള‍ർത്തിയെടുക്കാൻ പുതു തലമുറയ്ക്കാവണം
മുഖ്യമന്ത്രി

കലോത്സവത്തിൽ ജയമല്ല പങ്കെടുക്കലാണ് വലിയ അംഗീകാരമെന്ന സംസ്കാരം വള‍ർത്തിയെടുക്കാൻ പുതു തലമുറക്കാവണം. ആരുടെ കുട്ടി ജയിച്ചാലും സന്തോഷിക്കാൻ എല്ലാ മാതാപിതാക്കൾക്കും കഴിയണം, വിമ‍ർശനത്തിനും നവീകരണത്തിനുമുളള സാംസ്കാരിക കൂട്ടായ്മയാണ് കലോത്സവമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എണ്ണം കൊണ്ട് അറുപത്തിയൊന്നാമത് കലോത്സമാണെങ്കിലും സ്കൂൾ കലോത്സവത്തിന് ഐക്യ കേരളത്തിന്‍റെ ചരിത്രത്തോളം പഴമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിന് ശേഷമുള്ള കലാ സാംസ്കാരിക കൂട്ടായ്മയുടെ തിരിച്ച് വരവാകട്ടെ കലോത്സമെന്നും മുഖ്യമന്ത്രി ആശംസിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വൈവിധ്യങ്ങൾ ഇല്ലാതാക്കി ഏകശിലാ രൂപം ആക്കാനുള്ള ശ്രമത്തിനെതിരെയുള്ള പ്രതിരോധനാണ് കലാ പ്രവർത്തനമെന്ന് മന്ത്രി പറഞ്ഞു.

ഗോത്രകലകളെ കലോത്സവത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കാലത്തിനൊത്ത് കലോത്സവ മാന്വൽ പരിഷ്കരിക്കപ്പെടണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നടി ആശാ ശരത്ത് ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ 8.30 പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാക ഉയർത്തി. ഉദ്ഘാടന ചടങ്ങിന് പിന്നാലെ 11.15 ഓടെ പ്രധാന വേദിയിലടക്കം എല്ലാ വേദികളിലും മത്സരങ്ങൾക്ക് തുടക്കമായി. 24 വേദികളിലായി 239 മത്സര ഇനങ്ങളാണ് യുവജനോത്സവത്തിൽ ഉള്ളത്. ആകെ പതിനാലായിരത്തോളം വിദ്യാർഥികൾ മത്സരരംഗത്തുണ്ട്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി