KERALA

അമേരിക്ക, ക്യൂബ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി നാളെ പുറപ്പെടും

ജൂണ്‍ 18 വരെയാണ് മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും അമേരിക്ക, ക്യൂബ സന്ദര്‍ശനം

ദ ഫോർത്ത് - തിരുവനന്തപുരം

ജൂണ്‍ 18 വരെ നടത്തുന്ന യുഎസ്, ക്യൂബ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പുറപ്പെടും. പുലര്‍ച്ചയോടെയാണ് മുഖ്യമന്ത്രിയുടെ യാത്ര. ന്യൂയോര്‍ക്കില്‍ ജൂണ്‍ 9 മുതല്‍ 11 വരെ നടക്കുന്ന ലോക കേരള സഭാ മേഖലാ സമ്മേളനമാണ് യുഎസിലെ പരിപാടി. ആരോഗ്യ രംഗത്തെ സഹകരണമാണ് ക്യൂബ സന്ദര്‍ശനത്തിന്റെ പ്രധാന അജന്‍ഡ.

കേരളത്തെ സംബന്ധിച്ചും പ്രവാസികളെ സംബന്ധിച്ചുമുള്ള പ്രധാന വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചകള്‍ക്ക് ശേഷം ലോക കേരള സഭാ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. ലോക കേരള സഭാ നടത്തിപ്പുമായി ബന്ധപ്പെട്ട പണപ്പിരിവ് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ യാത്ര.

മുഖ്യമന്ത്രിക്കൊപ്പം സ്പീക്കര്‍ എ എന്‍ ഷംസീറും ധനമന്ത്രി കെ എന്‍ ബാലഗോപാലും ന്യൂയോര്‍ക്കിലെ ലോക കേരള സഭാ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കും. സ്പീക്കര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റീബില്‍ഡ് കേരള ഡെപ്യൂട്ടി സിഇഒ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് സെക്രട്ടറി എന്നിവര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങും.

ആരോഗ്യ മന്ത്രിയാണ് ക്യൂബ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ചേരുക. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംഘത്തിലുണ്ടാകും. ജൂണ്‍ 14 മുതല്‍ 19 വരെയാണ് ക്യൂബന്‍ സന്ദര്‍ശനം. അമേരിക്കയിലും ക്യൂബയിലും ചീഫ് സെക്രട്ടറി അടക്കം 7 ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിക്കും സംഘത്തിനും ഒപ്പമുണ്ടാവുക.

100 ഡോളര്‍ അമേരിക്ക സന്ദര്‍ശനത്തിനും ക്യൂബന്‍ സന്ദര്‍ശനത്തിന് 75 ഡോളറുമാണ് സര്‍ക്കാര്‍ അനുവദിച്ച ദിനബത്ത. പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ ചെലവ് സര്‍ക്കാരും മുഖ്യമന്ത്രിക്ക് ഒപ്പം യാത്ര ചെയ്യുന്ന ഭാര്യ കമലയുടെ ചെലവ് സ്വയവും വഹിക്കും. പതിവുപോലെ മറ്റാര്‍ക്കും പകരം ചുമതല നല്‍കാതെയാണ് ഇത്തവണയും മുഖ്യമന്ത്രി വിദേശ പര്യടനത്തിന് തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ