KERALA

കൊച്ചിയിൽ കുഞ്ഞിനെ കൊന്നത് കാല്‍മുട്ടിലിടിച്ച്, മരിച്ചെന്ന് ഉറപ്പുവരുത്താന്‍ കടിച്ച് നോക്കി, എല്ലാം അമ്മയുടെ അറിവോടെ

ഡിസംബര്‍ 1നാണ് ഷാനിഫും ആലപ്പുഴ സ്വദേശിനി അശ്വതിയും കലൂര്‍ കറുകപ്പള്ളിലെ ലോഡ്ജില്‍ മുറിയെടുത്തത്

ദ ഫോർത്ത് - കൊച്ചി

കൊച്ചിയില്‍ ഒന്നരമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ പങ്കാളി കൊലപ്പെടുത്തിയത് അതിക്രൂരമായി. കണ്ണൂര്‍ സ്വദേശിയായ പ്രതി ഷാനിഫിനെ ചോദ്യം ചെയ്തതിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് ലഭിച്ചത്. ഡിസംബര്‍ 1നാണ് ഷാനിഫും ആലപ്പുഴ സ്വദേശിനി അശ്വതിയും കലൂര്‍ കറുകപ്പള്ളിലെ ലോഡ്ജില്‍ മുറിയെടുത്തത്.

നവംബര്‍ 30നും ഇവര്‍ ഇതേ ലോഡ്ജില്‍ കുഞ്ഞുമായി എത്തിയിരുന്നു. കുഞ്ഞിന് അസുഖമാണെന്നും ആശുപത്രിയില്‍ കാണിക്കാന്‍ വന്നതാണെന്നുമാണ് പറഞ്ഞിരുന്നത്. ആലപ്പുഴ സ്വദേശിനിക്ക് മറ്റൊരാളിലുണ്ടായ കുഞ്ഞിനെ, ജനിച്ചപ്പോള്‍ മുതല്‍ കൊലപ്പെടുത്താന്‍ ഷാനിഫ് ശ്രമിച്ചിരുന്നു. ഇതിനായി കുഞ്ഞിന്റെ ശരീരത്തില്‍ പലപ്പോഴായി മുറിവുണ്ടാക്കി. പ്രതിരോധശേഷി കുറഞ്ഞ് ന്യൂമോണിയ ബാധിച്ച് കുഞ്ഞ് മരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. സ്വാഭാവികമരണമെന്ന് വരുത്തിത്തീര്‍ത്ത് രക്ഷപെടാന്‍ കഴിയുമെന്നായിരുന്നു വിശ്വാസം.

ഇക്കാര്യങ്ങള്‍ കുഞ്ഞിന്റെ അമ്മയെയും ബോധ്യപ്പെടുത്തി. കുട്ടി ഇല്ലാതായാല്‍ ഒരുമിച്ചുള്ള ജീവിതം സാധ്യമാകുമെന്ന് അമ്മയെ പ്രതി ബോധ്യപ്പെടുത്തി. നിരന്തരമായ ഉപദ്രവത്തില്‍ കുഞ്ഞിന്റെ വാരിയെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. കുട്ടി മരിക്കാതെ വന്നതോടെയാണ് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 1ന് ലോഡ്ജില്‍ മുറിയെടുത്തത്. കുഞ്ഞിന്റെ ഷാനിഫ് കാല്‍മുട്ടില്‍ ഇടിച്ച് കൊല്ലുകയായിരുന്നു.

കുഞ്ഞ് മരിച്ചെന്ന് ഉറപ്പിക്കാന്‍ ശരീരത്തില്‍ കടിച്ച് നോക്കുകയും ചെയ്തു. മുലപ്പാല്‍ തൊണ്ടയില്‍ കുടങ്ങി ശ്വാസം മുട്ടി എന്ന നിലയിലാണ് ഷാനിഫും യുവതിയും കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചത്.

എന്നാല്‍ പ്രാഥമിക പരിശോധനയില്‍ തന്നെ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന നിലപാടെടുത്തതോടെ ഇരുവരുടെയും പദ്ധതികള്‍ പൊളിഞ്ഞു. എളമക്കര പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഷാനിഫ് കുറ്റം സമ്മതിച്ചു. കുഞ്ഞിന്റെ അമ്മയായ അശ്വതി എല്ലാം അറിഞ്ഞിട്ടും കൊലപാതകത്തിന് കൂട്ടുനിന്നതായി പോലീസിന് വ്യക്തമായിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ