KERALA

'ഹൃദയം നിറഞ്ഞ വാത്സല്യത്തോടെ ലളിതാമ്മ സ്വീകരിച്ചു'; വിവാദങ്ങള്‍ക്കിടെ ചങ്ങമ്പുഴയുടെ മകളെ കണ്ട് ചിന്ത ജെറോം

നേരത്തെ ലളിത ചങ്ങമ്പുഴ ചിന്ത ജെറോമിന് എതിരെ രംഗത്തെത്തിയിരുന്നു.

വെബ് ഡെസ്ക്

ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയ മകള്‍ ലളിത ചങ്ങമ്പുഴയെ സന്ദര്‍ശിച്ച് ചിന്ത ജെറോം. യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വാഴക്കുല എന്ന കവിത വൈലോപ്പിള്ളിയുടേതായി രേഖപ്പെടുത്തിയ വിവാദത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് സന്ദര്‍ശനം. വിവാദത്തില്‍ നേരത്തെ ലളിത ചങ്ങമ്പുഴ ചിന്ത ജെറോമിന് എതിരെ രംഗത്തെത്തിയിരുന്നു.

ഹൃദയം നിറഞ്ഞ വാത്സല്ല്യത്തോടെ ലളിതാമ്മ സ്വീകരിച്ചു എന്നു തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിനൊപ്പം ചിത്രങ്ങളും പോസ്റ്റ് ചെയ്താണ് ചിന്ത സന്ദര്‍ശനത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്.

ചിന്ത ജെറോമിന്റെ പോസ്റ്റ് പുര്‍ണരൂപം-

ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയമകള്‍ ശ്രീമതി ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി കണ്ടു. ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടിയാണ് ലളിതാമ്മ സ്വീകരിച്ചത്. മണിക്കൂറുകള്‍ വീട്ടില്‍ ചെലവഴിച്ചു. അമ്മയും കമ്മീഷന്‍ അംഗങ്ങളായ ഡോ. പ്രിന്‍സികുര്യാക്കോസും, റെനീഷ് മാത്യുവും ഒപ്പമുണ്ടായിരുന്നു. എറണാകുളം വരുമ്പോഴെല്ലാം വീട്ടില്‍ എത്തണമെന്ന സ്‌നേഹനിര്‍ഭരമായ വാക്കുക്കള്‍ പറഞ്ഞാണ് അമ്മ യാത്ര അയച്ചത്.

ഒത്തിരി സ്‌നേഹം, വീണ്ടും വരാം...

തെറ്റായ പ്രബന്ധത്തിന് ഡോക്ടറേറ്റ് നല്‍കാന്‍ പാടില്ലെന്നായിരുന്നു നേരത്തെ വിവാദങ്ങളോട് ലളിത ചങ്ങമ്പുഴ സ്വീകരിച്ച നിലപാട്. പരാമര്‍ശം വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു പിന്നാലെയാണ് ചിന്ത ജെറോം ചങ്ങമ്പുഴയുടെ മകളെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ