KERALA

തിരുവാർപ്പിൽ ബസുടമയെ മര്‍ദിച്ച സംഭവം; സിഐടിയു നേതാവ് മാപ്പുപറഞ്ഞു, കോടതിയലക്ഷ്യ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

നിയമകാര്യ ലേഖിക

തിരുവാർപ്പിൽ ബസുടമയെ സിഐടിയു നേതാക്കൾ ആക്രമിച്ച സംഭവത്തിൽ സ്വമേധയായെടുത്ത കോടതിയലക്ഷ്യ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. സത്യവാങ്മൂലത്തിൽ സംഭവത്തെ അജയൻ ന്യായീകരിച്ചിട്ടില്ല പകരം ഖേദം പ്രകടിപ്പിക്കുകയായിരുന്നുവല്ലോയെന്ന് കോടതി പറഞ്ഞു. സിഐടിയു നേതാവ് അജയൻ ഇന്നും കോടതിയില്‍ നേരിട്ട് ഹാജരായി. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും അജയൻ മാപ്പപേക്ഷിച്ചു. തുറന്ന കോടതിയിലായിരുന്നു അജയന് മാപ്പപേക്ഷക്ക് കോടതി അനുവാദം നൽകിയത്. അജയനെതിരെ നിലവിലുള്ള ക്രിമിനൽ കേസിന് ഈ ഉത്തരവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

തൊഴിൽ തർക്കത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ബസുടമ രാജ്മോഹനെ കെ ആർ അജയ് മർദിച്ച സംഭവത്തിലാണ് സിഐടിയു നേതാവിനെതിരെ കേസെടുത്തിരുന്നത്. തൊഴിൽ തർക്കത്തെത്തുടർന്ന് ബസുടമ രാജ്മോഹനു പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 6 പൊലീസുകാർ സംരക്ഷണത്തിനുണ്ടായിരിക്കെയാണ് രാജ്മോഹനെ സിഐടിയു നേതാവ് കെ ആർ അജയ് മർദിച്ചത്.

സി ഐടി യു സമരത്തിൽ പ്രതിഷേധിച്ചു വെട്ടിക്കുളങ്ങര ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു ഉടമ രാജ്മോഹൻ കൈമൾ. ജൂണ്‍ 25ന് ബസ് എടുക്കുന്നതിനായി കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് രാജ്മോഹന് മർദനമേറ്റത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും