കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍  
KERALA

സിവിക് ചന്ദ്രൻ കേസ്: സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയില്‍

വെബ് ഡെസ്ക്

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ ജാമ്യാപേക്ഷയിൽ വിവാദ ഉത്തരവിറക്കിയ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹൈക്കോടതിയില്‍. കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി എസ് കൃഷ്ണകുമാര്‍ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഇദ്ദേഹം ഉൾപ്പെടെ നാല് ജില്ലാ ജഡ്ജിമാരെ സ്ഥലംമാറ്റുന്നത് സംബന്ധിച്ച ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്.

ഹൈക്കോടതിയെ എതിർ കക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്

ഹൈക്കോടതിയെ എതിർ കക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സ്ഥലം മാറ്റം നിയമവിരുദ്ധമാണെന്നും, അടുത്ത വർഷം മെയ് 31 ന് വിരമിക്കുന്ന തനിക്ക് അതുവരെ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ തന്നെ തുടരാൻ അവകാശമുണ്ടെന്നും ഹർജിയിൽ പറയുന്നു. മൂന്ന് വർഷം പൂർത്തിയാക്കുന്നതിനു മുൻപ് ജുഡീഷ്യൽ ഓഫീസർമാരെ സ്ഥലം മാറ്റരുതെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമാണ് തന്റെ സ്ഥലം മാറ്റമെന്നും അദ്ദേഹം പറയുന്നു. പ്രിസൈഡിംഗ് ഓഫീസർ തസ്തിക, ഡെപ്യൂട്ടേഷൻ തസ്തികയായതിനാൽ, ഉദ്യോഗസ്ഥന്റെ മുൻകൂർ സമ്മതം വാങ്ങേണ്ടതുണ്ട്. എന്നാൽ, തന്റെ സമ്മതം ചോദിച്ചിട്ടില്ലെന്നും ഹർജി ആരോപിക്കുന്നു. ഹര്‍ജി ഈ ആഴ്ച കോടതി പരിഗണിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവ എഴുത്തുകാരികള്‍ ഉന്നയിച്ച പീഡന പരാതിയില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു വിവാദമായത്

യുവ എഴുത്തുകാരികള്‍ ഉന്നയിച്ച പീഡന പരാതിയില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവായിരുന്നു വിവാദമായത്. ലൈംഗികാർഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പീഡനാരോപണം പ്രാഥമികമായി നിലനിൽക്കില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

ജാമ്യാപേക്ഷയ്ക്കൊപ്പം കുറ്റാരോപിതന്‍ നല്‍കിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചുവെന്നാണ്. അതുകൊണ്ട് 354 എ പ്രാഥമികമായി കേസ് നിലനില്‍ക്കില്ല' എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

വിധിയിലെ പരാമര്‍ശം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാവുകയും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജഡ്ജിയെ സ്ഥലം മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം