KERALA

സിവിക് ചന്ദ്രന്‍ കേസ്: വിവാദ ഉത്തരവിറക്കിയ ജഡ്ജിയെ സ്ഥലം മാറ്റി

വെബ് ഡെസ്ക്

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ ജാമ്യാപേക്ഷയിൽ വിവാദ ഉത്തരവിറക്കിയ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം. എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്ക് മാറ്റിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. മഞ്ചേരി സെഷന്‍സ് കോടതി ജഡ്ജി മുരളീക്യഷ്ണനാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയിലെ പുതിയ ജഡ്ജി.

ലൈംഗികാർഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പീഡനാരോപണം പ്രാഥമികമായി നിലനിൽക്കില്ലെന്നാണ് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്. ജാമ്യാപേക്ഷയ്ക്കൊപ്പം കുറ്റാരോപിതന്‍ നല്‍കിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചുവെന്നാണ്. അതുകൊണ്ട് 354 എ പ്രാഥമികമായി കേസ് നിലനില്‍ക്കില്ല' എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും