KERALA

പെരിയ ഇരട്ട കൊലപാതക കേസ്; പ്രതികളുടെ വക്കാലത്ത് സി കെ ശ്രീധരന്‍ ഏറ്റെടുത്തു

നിയമകാര്യ ലേഖിക

പെരിയ ഇരട്ട കൊലപാതക കേസില്‍ പ്രതികളുടെ കേസ് അഡ്വ. സി കെ ശ്രീധരന്‍ നടത്തും. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ ചേര്‍ന്ന സി കെ ശ്രീധരന്‍ പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് കേസ് ഏറ്റെടുക്കുന്നത്. ഒന്നാം പ്രതിയായ പീതാംബരന്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കുവേണ്ടിയാണ് ഹാജരാകുക. ഇന്ന് സിബിഐ കോടതിയില്‍ പ്രതികളുടെ അഭിഭാഷകനായി അദ്ദേഹം എത്തിയിരുന്നു. കൊച്ചി സിബിഐ കോടതിയില്‍ ഫെബ്രുവരി രണ്ടിനാണ് കേസിന്റെ വിചാരണ ആരംഭിക്കുക.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇവരുടെ മാതാപിതാക്കള്‍ അഡ്വ.സി കെ ശ്രീധരനെയാണ് ആദ്യം കേസേല്‍പിച്ചത്. പിന്നീട് വക്കാലത്തൊഴികുയായിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ഇദ്ദേഹം കൂട്ടുനിന്നതായും ആരോപണമുണ്ട് .ഈ സാഹചര്യത്തിലാണ് സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് വേണ്ടി കോടതിയിലെത്തിയത്.

കേസിലാദ്യം വാദിഭാഗത്തിനായി ഹാജരായ സി കെ ശ്രീധരൻ ആദ്യഘട്ടത്തില്‍ തന്നെ തെളിവുകള്‍ നശിപ്പിക്കാൻ കൂട്ടുനിന്നെന്ന ആരോപണമുണ്ട്

കേസില്‍ 24 പ്രതികളാണുള്ളത്. സിപിഎം നേതാവ് പി പീതാംബരനെ കൂടാതെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും, മുന്‍ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ എന്നിവരും പ്രതികളാണ്. 2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയത്. കൊച്ചി പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും