KERALA

ന്യൂനപക്ഷക്ഷേമം അബ്ദുറഹിമാന്; വകുപ്പ് കൈമാറി മുഖ്യമന്ത്രി

മന്ത്രിസഭയുടെ തുടക്ക സമയത്ത് വകുപ്പ് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും കൈമാറിയിരുന്നില്ല

വെബ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് കൈമാറി. മന്ത്രിസഭയുടെ തുടക്ക സമയത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുമെന്ന് വി അബ്ദുറഹിമാന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും കൈമാറിയിരുന്നില്ല.

ആര്‍ക്കും കൈമാറാതിരുന്ന ദുരന്ത നിവാരണ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും.
Portfolio Minority & DM (1).pdf
Preview

അതേസമയം ഇതുവരെ ആര്‍ക്കും കൈമാറാതിരുന്ന ദുരന്ത നിവാരണ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. ആര്‍ക്കും നല്‍കാത്ത വകുപ്പ് മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ചില സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഉത്തരവായി ഇറക്കിയത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലം വരെ റവന്യു മന്ത്രിയാണ് ദുരന്ത നിവാരണ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും കൈകാര്യം ചെയ്തിരുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ