മുഖ്യമന്ത്രി പിണറായി വിജയൻ  
KERALA

ജെയ്ക്കിനെ ജയിപ്പിക്കാന്‍ പിണറായി പുതുപ്പള്ളിയിലേക്ക്; കണ്‍വെന്‍ഷനില്‍ പങ്കെടുക്കും

പതിനേഴിന് ജെയ്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും എന്നാണ് വിവരം

ദ ഫോർത്ത് - തിരുവനന്തപുരം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണത്തിൽ സജീവമാകാൻ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും മുഖ്യമന്ത്രി മണ്ഡലത്തിൽ പ്രചാരണത്തിനെത്തുക. 16ന് നടക്കുന്ന എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും. മുഖ്യമന്ത്രിക്ക് പുറമെ മുതിർന്ന എൽഡിഎഫ് നേതാക്കളെയും മന്ത്രിമാരെയും മണ്ഡലത്തിൽ സജീവമായി അണിനിരത്താനാണ് എൽഡിഎഫ് തീരുമാനം.

എൽഡിഎഫ് സ്വാധീന മേഖലകളിൽ ഉൾപ്പെടെ ഗൃഹ സന്ദർശനവും പൊതുയോഗങ്ങളുംനടത്തി വോട്ട് ശതമാനം വർധിപ്പിക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിനെ എല്‍ഡിഎഫ് സ്ഥാനാർഥിയാക്കാൻ ഇന്ന് ചേർന്ന എൽഡിഎഫ് സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്തുണ്ടാകും. പതിനേഴിന് ജെയ്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും എന്നാണ് വിവരം.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് മൂന്നാം തവണയാണ് എൽഡിഎഫിന് വേണ്ടി അംഗത്തിനിറങ്ങുന്നത്.

ജെയ്ക്കിന്റേതടക്കം നാല് പേരുകളാണ് സജീവ പരിഗണനയിലുണ്ടായിരുന്നത്. കെ എം രാധാകൃഷ്ണൻ, റെജി സക്കറിയ, ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരുടെ പേരും പാർട്ടി പരിഗണിച്ചിരുന്നു.

സമുദായിക സമവാക്യവും ഒപ്പം മണ്ഡലത്തിലെ വോട്ടർമാർക്കിടയിലെ മുഖ പരിചയവും ജെയ്കിന് അനുകൂലമായി. 2016ല്‍ ഉമ്മന്‍ ചാണ്ടിയോട്  27,092 വോട്ടിന് തോറ്റ ജെയ്ക്, 2021ല്‍ ഭൂരിപക്ഷം 9044ലെത്തിച്ചിരുന്നു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം