KERALA

അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി; നെഹ്‌റു ട്രോഫി വിവാദത്തിലേക്ക്, ബിജെപി കൂട്ടുകെട്ടിന്റെ തെളിവെന്ന് പ്രതിപക്ഷം

ലാവ്‌ലിന്‍, സ്വര്‍ണക്കടത്ത് കേസുകളാണോ നടപടിക്ക് പിന്നിലെന്ന് വ്യക്തമാക്കണമെന്ന് വിഡി സതീശന്‍

വെബ് ഡെസ്ക്

നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയെ ക്ഷണിച്ച കേരള സര്‍ക്കാറിന്റെ നടപടിയെ ചൊല്ലി രാഷ്ട്രീയ വിവാദം. സെപ്റ്റംബര്‍ നാലിന് നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കണമെന്നും ഓണാഘോഷങ്ങളുടെ ഭാഗമാവണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കത്തയച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് എത്തി.

ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ അമിത് ഷാ കേരളത്തിലുണ്ട്

സിപിഎം- ബിജെപി രഹസ്യ ബന്ധത്തിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ ക്ഷണം എന്നാണ് വിഡി സതീശന്റെ ആരോപണം. ലാവ്‌ലിന്‍, സ്വര്‍ണക്കടത്ത് കേസുകളാണോ നടപടിക്ക് പിന്നിലെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടുകള്‍ ഇരട്ടത്താപ്പാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് മോദി വന്നതിന് പ്രേമചന്ദ്രന്‍ എംപിയെ സംഘി എന്ന് വിളിച്ചു. ഷിബു ബേബി ജോണ്‍ ഗൂജറാത്ത് എന്‍ഐഡി സന്ദര്‍ശിച്ചതും സിപിഎം വിവാദമാക്കി. ബില്‍ക്കിസ് ബാനു സംഭവം ഉള്‍പ്പെടെ നടക്കമ്പോള്‍ അമിത് ഷാ ആയിരുന്നു ആഭ്യന്തരമന്ത്രിയെന്ന് ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വി ഡി സതീശൻ

ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ അമിത് ഷാ കേരളത്തിലുണ്ട്. കോവളത്ത് നിശ്ചയിച്ചിരിക്കുന്ന തെലുങ്കനായുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയെത്തുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഓണാഘോഷങ്ങളുടെ ഭാഗമാവാന്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ലക്ഷണം സ്വീകരിച്ച് അമിത് ഷാ വള്ളംകളി കാണാനെത്തിയാല്‍ ഇത്തവണ നിയന്ത്രണങ്ങളും കടുക്കുമെന്നാണ് വിലയിരുത്തല്‍. ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയനും വള്ളംകളിയുടെ ഭാഗമാവുന്നതിനാല്‍ സമയക്രമം ഉള്‍പ്പെടെ നിശ്ചയിച്ചാണ് മത്സരം ക്രമീകരിച്ചിരുത്. ഇതിനിടെയാണ് അമിത് ഷായുടെ പങ്കാളിത്തം കൂടി ചര്‍ച്ചയാവുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ