പ്രഭാവര്‍മ 
KERALA

ഹിന്ദു കോണ്‍ക്ലേവിന്റെ പോസ്റ്ററില്‍ മുഖ്യമന്ത്രിയുടെ മാധ്യമോപദേശകന്‍; ഒരു മത പാര്‍ലമെന്റിലും ഇല്ലെന്ന് പ്രഭാവര്‍മ

പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ വിവരങ്ങളുള്ള ബ്രോഷറിലും നോട്ടീസിലും പ്രഭാവർമയുടെ പേരില്ല. പോസ്റ്ററില്‍ മാത്രമാണ് പേരും ഫോട്ടോയുമുള്ളത്

വെബ് ഡെസ്ക്

സംഘപരിവാർ അനുഭാവികള്‍ സംഘടിപ്പിക്കുന്ന ഹിന്ദു കോണ്‍ക്ലേവിന്റെ പോസ്റ്ററില്‍ മുഖ്യമന്ത്രിയുടെ മാധ്യമോപദേശകനും കവിയുമായ പ്രഭാവര്‍മയും. പോസ്റ്റര്‍ ഇറക്കിയതിനു പിന്നാലെ കോണ്‍ക്ലേവിനെ തള്ളി പ്രഭാവര്‍മ രംഗത്തുവന്നു. താന്‍ ഒരു മത പാര്‍ലമെന്റിലും ഇല്ലെന്നും, മതവിശ്വാസിയോ ദൈവ വിശ്വാസിയോ പോലുമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ വിവരങ്ങളുള്ള ബ്രോഷറിലും നോട്ടീസിലും പ്രഭാവർമയുടെ പേരില്ല. പോസ്റ്ററില്‍ മാത്രമാണ് പ്രഭാ വർമയുടെ പേരും ഫോട്ടോയുമുള്ളത്. ജനുവരി 28ന് തിരുവനന്തപുരത്താണ് ഹിന്ദു കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

ഹിന്ദു കോൺക്ലേവിന്റെ പോസ്റ്റർ

പരിപാടിയില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളുടെ കൂടെയാണ് പ്രഭാവര്‍മയുടെ ചിത്രവും പേരും പ്രത്യക്ഷപ്പെട്ടത്. കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ ധാരാളം പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. സമാപന സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.

ശ്രീകുമാരന്‍ തമ്പി, അടൂര്‍ ഗോപാലകൃഷ്ണൻ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നടന്‍ ഉണ്ണി മുകുന്ദന്‍, നടി അനുശ്രീ, വി മധൂസൂദനന്‍ നായര്‍, ബി മാധവന്‍ നായര്‍, കുമ്മനം രാജശേഖരൻ, കെ പി ശശികല തുടങ്ങി നിരവധി പേർ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ