KERALA

മാസപ്പടി ആരോപണം: അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി, രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ഹര്‍ജിക്കാരന്‍ മരിച്ച സാഹചര്യത്തില്‍ കേസിലെ തുടര്‍ നടപടികള്‍ അമിക്കസ് ക്യൂറി റിപോര്‍ട്ടിനെത്തുടർന്നായിരിക്കും കോടതി തീരുമാനിക്കുക

നിയമകാര്യ ലേഖിക

മാസപ്പടി ആരോപണത്തിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. അഡ്വ. അഖില്‍ വിജയ് ആണ് അമിക്കസ് ക്യൂറി. അന്തരിച്ച കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമർപ്പിക്കാൻ ജസ്റ്റിസ് കെ ബാബു നിർദേശിച്ചു.

ആരോപണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു സമർപ്പിച്ച ഹർജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്‍ മരിച്ച സാഹചര്യത്തില്‍ കേസിലെ തുടര്‍ നടപടികള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മറ്റ് യു ഡി എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയാണ് വിജിലന്‍സ് കോടതി തള്ളിയത്.

എന്നാൽ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാത്തതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം നിഷേധിച്ച നടപടി തെറ്റാണെന്ന വാദമാണ് ഹര്‍ജിക്കാരൻ ഹൈക്കോടതിയിൽ ഉന്നയിച്ചത്.

ആദായനികുതി വകുപ്പിന്‌റെ ഇന്‌ററിം ബോര്‍ഡ് ഓഫ് സെറ്റില്‍മെന്‌റിന്‌റെ ഉത്തരവിന്‌റെ അടിസ്ഥാനത്തിലായിരുന്നു ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേര്‍ന്ന് കരിമണല്‍ കമ്പനിയില്‍നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി ഇന്‌ററിം സെറ്റില്‍മെന്‌റ് രേഖകളിലുള്ളത്.

പരാതിക്കാരനായ ഗിരീഷ് ബാബു അസുഖബാധിതനായി ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 18നാണ് മരിച്ചത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം