KERALA

ബ്രഹ്മപുരത്തെ ചൊല്ലി സംഘർഷം; ഉന്തും തള്ളുമായി നഗരസഭാ കൗൺസിൽ യോഗം

ദ ഫോർത്ത് - കൊച്ചി

സംഘർഷങ്ങൾക്ക് നടുവിൽ കൗൺസിൽ യോഗം ചേർന്ന് കൊച്ചി കോർപ്പറേഷൻ. യോഗത്തിന് മുൻപായി വലിയ പ്രതിഷേധമായിരുന്നു കോർപ്പറേഷൻ മുന്നിൽ നടന്നത്. പോലീസും പ്രതിപക്ഷ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് വനിതാ വനിതാ കൗൺസിലർമാർക്കും ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസുൾപ്പടെയുള്ളവർക്കും പരുക്കേറ്റു. അതേസമയം മേയർ എം അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുപ്പിച്ചില്ലെന്ന ആക്ഷേപവുമായി പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തി.

യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കൊച്ചി മേയർ അന്വേഷണങ്ങളോട് സഹകരിക്കുമെന്നും 2011 മുതലുള്ള കരാറുകൾ അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. മാലിന്യം തരം തിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും തീയണയ്ക്കാൻ സഹായിക്കുന്ന സിവിലിയന്‍സിന്‌ ആനുകൂല്യങ്ങൾ നൽകാൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ടെന്നും മേയർ അറിയിച്ചു.

ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ്-ബിജെപി അംഗങ്ങൾ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. കോർപ്പറേഷന്‍ ഓഫീസിന് അകത്തും പുറത്തുമായി നടന്ന സംഘർഷത്തിൽ പോലീസും പ്രതിപക്ഷ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ മേയർ അനിൽകുമാർ എത്തിയതോടെയാണ് പ്രതിഷേധം വലിയ സംഘർഷമായി മാറിയത്.

മൂന്ന് മണിയോടെയായിരുന്നു കൗൺസിൽ യോഗം നിശ്ചയിച്ചിരുന്നത്. ഇതിനായി മേയർ എത്തവേ യോഗം ചേരാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കോപ്പറേഷൻ പരിസരത്ത്‌ പ്രതിപക്ഷ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. മേയറെ വണ്ടിയിൽ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതിരുന്നതോടെ പോലീസ് സംരക്ഷണത്തിലാണ് അദ്ദേഹം കോർപ്പറേഷൻ കെട്ടിടത്തിലേക്ക് പ്രവേശിച്ചത്. ഇതിന് പിന്നാലെ കൗൺസിലർമാർ ഒഴികെയുള്ളവരെ പോലീസ് കോർപ്പറേഷൻ പരിസരത്തുനിന്ന് ബലം പ്രയോഗിച്ച്‌ നീക്കുകയായിരുന്നു. അതേസമയം മേയറെ പിന്തുണച്ച്‌ ഗേറ്റിനടുത്തേക്ക് സിപിഎം പ്രവർത്തകരും എത്തി. ഇത് കോർപ്പറേഷന് പുറത്തും രംഗം സംഘർഷഭരിതമാക്കി.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും