KERALA

കോളേജ് വിദ്യാ‍ര്‍ഥിയെ ലഹരി നൽകി പീഡിപ്പിച്ചതായി പരാതി; പെണ്‍കുട്ടിയെ കണ്ടെത്തിയത് താമരശ്ശേരി ചുരത്തില്‍

വയനാട് സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്നാണ് വിവരം

ദ ഫോർത്ത് - കോഴിക്കോട്

കോഴിക്കോട് താമരശേരിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ ലഹരിനല്‍കി പീഡിപ്പിച്ചശേഷം താമരശേരി ചുരത്തില്‍ ഉപേക്ഷിച്ചതായി പരാതി. താമരശേരിയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഇന്നലെ രാത്രി ചുരത്തില്‍ പട്രോളിങ്ങിനിടെ പൊലീസ് കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ വ്യക്തമായതായി താമരശേരി പോലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.

വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ്

വീട്ടിലേക്കെന്ന് പറഞ്ഞ് കോളജ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. കോളജിൽ നിന്ന് വിവരമറിയിച്ചപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടര്‍ന്ന് താമരശേരി പോലീസില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ താമരശേരി ചുരത്തില്‍ നിന്ന് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ കാണാതായ വിദ്യാര്‍ഥിനി തന്നെയാണെന്ന് വ്യക്തമായി. പെണ്‍കുട്ടിയുടെ മൊഴി താമരശേരി പോലീസ് രേഖപ്പെടുത്തി. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നു. മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു.

പതിവ് പട്രോളിങ്ങിനിടെ ചുരത്തില്‍ കണ്ട പെണ്‍കുട്ടിയോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കാണാതായ വിദ്യാര്‍ഥിനിയാണെന്ന് പോലീസിന് മനസിലായത്. മൊഴി രേഖപ്പെടുത്തിയശേഷം മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.

വയനാട് സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയെ ഹോസ്റ്റലില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്നാണ് പോലീസിന് ലഭിച്ച വിവരം. യുവാവ് ലഹരിനല്‍കിയ ശേഷം പലയിടത്തുവച്ചും പീഡിപ്പിച്ചതായും തുടര്‍ന്ന് ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ