KERALA

'അഭിഭാഷക ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചു'; മാത്യു കുഴൽനാടനെതിരെ ബാർ കൗണ്‍സിലിൽ പരാതി

വിശദീകരണം തേടുമെന്ന് ബാർ കൗണ്‍സിൽ ചെയർമാൻ

നിയമകാര്യ ലേഖിക

അഭിഭാഷകനായ മാത്യു എ കുഴൽനാടൻ എംഎൽഎയ്ക്കെതിരെ ബാർ കൗണ്‍സിലിൽ പരാതി. അഭിഭാഷകനായിരിക്കെ റിസോർട്ട് നടത്തുന്നത് അഭിഭാഷക നിയമത്തിനും ബാർ കൗൺസസിൽ ഒഫ് ഇന്ത്യയുടെ ചട്ടത്തിന് വിരുദ്ധമാണെന്നും ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ആൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ എറണാകുളം കോടതി യൂണിറ്റ് സെക്രട്ടറി അഡ്വ. സി കെ സജീവൻ കേരള ബാർ കൗൺസിലിൽ പരാതി നൽകിയത്.

ചിന്നക്കനാൽ പഞ്ചായത്തിൽ കപ്പിത്താൻസ് ബംഗ്ലാവ് എന്ന പേരിൽ റിസോർട്ട് നടത്തുന്നത് മാത്യു എ കുഴൽനാടനാണ്. റിസോർട്ടിന് പഞ്ചായത്തിൽ നിന്ന് ലൈസൻസ് നൽകിയത് മാത്യു എ കുഴൽനാടൻ, ടോം സാബു, ടോണി സാബു എിന്നവരുടെ പേരിലാണെന്നും പരാതിയിൽ ആരോപിക്കുന്നു. ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ ചട്ട പ്രകാരം അഭിഭാഷകർ ഇത്തരത്തിൽ ബിസിനസ് ചെയ്യാൻ പാടില്ല. അതിനാൽ മാത്യു കുഴൽനാടനെതിരെ അഭിഭാഷക നിയമപ്രകാരം നടപടി എടുക്കണമെന്നാണാവശ്യം. ചിന്നക്കനാൽ പഞ്ചായത്ത് റിസോർട്ടിനായി നൽകിയ ലൈസൻസിന്റെ പകർപ്പുൾപ്പെടെയാണ് അഡ്വ. സജീവൻ പരാതി നൽകിയിട്ടുള്ളത്. പരാതിയിൽ ബാർ കൗൺസിൽ മാത്യു എ കുഴൽനാടനിൽ നിന്ന് വിശദീകരണം തേടി ഉചിതമായ നടപടി എടുക്കണമെന്നാണ് ആവശ്യം.

ചിന്നക്കനാൽ പഞ്ചായത്ത് റിസോർട്ടിനായി നൽകിയ ലൈസൻസിന്റെ പകർപ്പുൾപ്പെടെയാണ് പരാതി

മാത്യു കുഴൽനാടനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടി ക്രമങ്ങളുടെ ഭാഗമായി വിശദീകരണം തേടുമെന്നും ബാർ കൗൺസിൽ ചെയർമാൻ കെ എൻ അനിൽകുമാർ ദ ഫോർത്തിനോട് പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ