സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കാനും, നിയമ ലംഘനങ്ങള്‍ ഇല്ലാതാക്കാനും പൊതുജനങ്ങളെ പങ്കാളികളാക്കി പരിപാടികള്‍ ആവിഷ്കരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. പദ്ധതിയുടെ ഭാഗമായി റോഡിലോ വാഹനത്തിലോ ഏത് രീതിയിലുളള നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ കണ്ടാലും പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പുമായി നേരിട്ട് ബന്ധപ്പെടാം. ഇതിനായി ജില്ലകള്‍ തോറും വാട്സ്ആപ്പ് നമ്പറുകളും വകുപ്പ് ഒരുക്കിയിട്ടുണ്ട്.
വിവരങ്ങള്‍ നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും എംവിഡി ഉറപ്പ് നല്‍കുന്നു. നിയമങ്ങള്‍ അനുസരിക്കാന്‍ ട്രാഫിക് പോലീസിനെ കാത്തിരിക്കാതെ അപകട സാധ്യതകള്‍ ഒഴിവാക്കുക എന്നത് ഒരോ പൗരന്‍റെയും ഉത്തരവാദിത്തമാണെന്നും വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു.
അപകട സാധ്യതകള്‍ ഒഴിവാക്കുക എന്നത് ഒരോ പൗരന്‍റെയും ഉത്തരവാദിത്തം
റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ വാഹനങ്ങള്‍ക്ക് രൂപമാറ്റങ്ങള്‍ വരുത്തുക, സൈലന്‍സറുകളും ഹോണുകളും മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകള്‍ ഘടിപ്പിക്കുക, പൊതു നിരത്തുകളില്‍ അഭ്യാസം പ്രകടനം അല്ലെങ്കില്‍ മല്‍സരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ സുരക്ഷക്കും ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവര്‍മാരെ പറ്റിയുള്ള വിവരങ്ങള്‍ അറിയിക്കാമെന്നാണ് വകുപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. നിയമ ലംഘനങ്ങളുടെ ഫോട്ടോകള്‍ / ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ മാരെ വാട്‌സ് ആപ്പില്‍ അറിയിക്കാവുന്നതാണ്.
നിയമ ലംഘനങ്ങളുടെ ഫോട്ടോകള്‍ / ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ മാരെ വാട്‌സ് ആപ്പില്‍ അറിയിക്കാവുന്നതാണ്.
ജനസംഖ്യയെക്കാള്‍ ഏറെ വാഹനങ്ങള്‍ ഉളള കേരളത്തില്‍ അപകാടസാധ്യതയും വളരെ ഏറെയാണ്. ബഹുഭൂരിപക്ഷം ആളുകളും നിയമങ്ങള്‍ അനുസരിക്കുന്നവരാണെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധ സ്വന്തം ജീവന്‍ മാത്രമല്ല മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയേക്കാമെന്നും എംവിഡി ചൂണ്ടിക്കാട്ടുന്നു.
വാഹനങ്ങളിലെ അനധികൃത രൂപ മാറ്റങ്ങളും, റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടവും റോഡ് സുരക്ഷക്ക് എന്നും ഭീഷണിയാണ്. ഇത്തരം നിയമലംഘനങ്ങള്‍ അത്തരം പ്രവൃത്തി ചെയ്യുന്നവരെയും ആ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയും അപകടത്തിലാക്കുന്നു. പലപ്പോഴും അമിത വേഗതക്കും രൂപമാറ്റം വരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളും ഉണ്ടാകുന്നതായും വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
നിയമ ലംഘനങ്ങള്‍ അറിയിക്കേണ്ട നമ്പറുകള്‍
1. തിരുവനന്തപുരം - 9188961001
2. കൊല്ലം - 9188961002
3. പത്തനംതിട്ട - 9188961003
4. ആലപ്പുഴ - 9188961004
5. കോട്ടയം - 9188961005
6.ഇടുക്കി - 9188961006
7. എറണാകുളം - 9188961007
8. തൃശൂര്‍ - 9188961008
9. പാലക്കാട് - 9188961009
10. മലപ്പുറം - 9188961010
11. കോഴിക്കോട് - 9188961011
12. വയനാട് - 9188961012
13. കണ്ണൂര്‍ - 9188961013
14. കാസര്‍കോട് - 9188961014