KERALA

പണിപൂർത്തിയാകാത്ത കെട്ടിടത്തിന് കംപ്ലീഷൻ സര്‍ട്ടിഫിക്കറ്റ്; ഐസറിലെ നിർമാണങ്ങളിലെ ക്രമക്കേട് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ

ഡിഫക്ട് ലൈബിലിറ്റി പിരീഡില്‍ ആര്‍ഡിഎസിന്റെ നിര്‍മ്മാണ അപാകതകള്‍ ചൂണ്ടിക്കാണിക്കാതെയും ടെന്‍ഡര്‍ നല്‍കിയ ഉദ്യോഗസ്ഥന്റെ അനുമതി പോലും ഇല്ലാതെയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു എന്ന സാക്ഷ്യപത്രം നല്‍കിയത്

എ വി ജയശങ്കർ

കേന്ദ്രസര്‍ക്കാറിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഐസറിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്) നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നടന്നിട്ടുള്ളത് വന്‍ ക്രമക്കേടുകള്‍. പാലാരിവട്ടം പാലം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കരിമ്പട്ടികയിലായ കമ്പനി നിർമിച്ച ഐസർ ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയിലാണെന്ന ദ ഫോര്‍ത്ത് റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ആര്‍ ഡി എസ് പ്രൊജക്റ്റ് ലിമിറ്റഡ് ചട്ടവിരുദ്ധമായി സ്വന്തമാക്കി. ഐസറിലെ തന്നെ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ക്രമക്കേടുകള്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്നു റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആര്‍ ഡി എസിന് വേണ്ടി ഐസറിലെ സൂപ്രണ്ട് എന്‍ജിനീയര്‍ തന്നെ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചതെന്നാണ് ആക്ഷേപം.

എആര്‍ഡിഎസിന് വേണ്ടി ഐസറിലെ സൂപ്രണ്ട് എന്‍ജിനീയര്‍ തന്നെ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു

കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് ഒന്നാംഘട്ടമായി ആനമുടിയിലെ എ, ബി എന്നീ ഹോസ്റ്റല്‍ ബ്ലോക്കുകളുടെയും ഡൈനിങ് ഹാളിന്റെയും നിര്‍മാണം 2016 ഒക്ടോബര്‍ 24 ന് പൂര്‍ത്തിയാക്കേണ്ടതും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്ന സി, ഡി, ഇ എന്നീ ഹോസ്റ്റല്‍ ബ്ലോക്കുകളുടെ നിര്‍മാണം 2017 ഒക്ടോബര്‍ 24 ന് പൂര്‍ത്തിയാക്കണമെന്നുമായിരുന്നു കരാര്‍. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് 2017ജൂലൈയില്‍ ഐസര്‍ ക്യാമ്പസ്സില്‍ പുതിയ ബാച്ചിന്റെ അഡ്മിഷന്‍ ആരംഭിച്ചത്. 2021 നവംബറിലും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ കുട്ടികള്‍ക്കായി ഏറ്റെടുത്തു.

കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നില്‍ക്കുമ്പോഴും കരാര്‍ പ്രകാരം ഉള്ള മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 2019 ഒക്ടോബര്‍ 20ന് തന്നെ പൂര്‍ത്തീകരിച്ചു എന്ന രേഖ 2020 ജനുവരി 19ന് ആര്‍ ഡി എസ് ഐസറില്‍നിന്ന് സ്വന്തമാക്കി. കരാര്‍ പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കെട്ടിടങ്ങള്‍ക്കാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു എന്ന സാക്ഷ്യപത്രം 1-01-2020 ആര്‍ഡിഎസിന്റെ ആവശ്യപ്രകാരം സൂപ്രണ്ട് എന്‍ജിനീയര്‍ ശിവദത്തിന് കീഴില്‍ ജോലി ചെയ്യുന്ന പ്രജി ഇ മോസസ് എന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് ആദ്യം നല്‍കിയത് നല്‍കിയത്. ജനുവരി 19 ന് 2020 ആര്‍ ഡി എസിന് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു എന്ന സാക്ഷ്യപത്രം സൂപ്രണ്ട് എന്‍ജിനീയറായ ശിവദത്തും ഒപ്പിട്ടു നല്‍കി. ഈ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എ ആര്‍ ഡി എസ് പെര്‍ഫോമന്‍സ് ബാങ്ക് ഗ്യാരണ്ടി ഐസറില്‍ നിന്ന് തിരിച്ചു വാങ്ങിക്കുന്നത്.

ഡിഫക്ട് ലൈബിലിറ്റി പിരീഡില്‍ ആര്‍ബിഎസിന്റെ നിര്‍മ്മാണ അപാകതകള്‍ ചൂണ്ടിക്കാണിക്കാതെയും ടെന്‍ഡര്‍ നല്‍കിയ ഉദ്യോഗസ്ഥന്റെ അനുമതി പോലും ഇല്ലാതെയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു എന്ന സാക്ഷ്യപത്രം നല്‍കുന്നത്. പിന്നീട് ഈ സാക്ഷ്യപത്രം ഉപയോഗിച്ചാണ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തുക ലഭിക്കാന്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി എ ആര്‍ ഡി എസ് ഹൈക്കോടതിയെ സമീപിക്കുന്നത്.

നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി ശിവദത്തും പ്രജി ഇ മോസസും എആര്‍ഡിഎസിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ലൈബിലിറ്റി പിരീഡ് കഴിയുന്നതുവരെ വിവരം മറച്ചുവെച്ചതായും ഐസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംശയം തോന്നിയതിനാല്‍ ഇരുവരെയും അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

2021 ജൂണില്‍ അന്നത്തെ ഡയറക്ടര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയും അതിനായി ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ സംഘം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഭവിച്ച വീഴ്ചകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഐസറിന് സമര്‍പ്പിച്ചു. എന്‍ജിനീയറിറിംഗ് വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥരും ചട്ടവിരുദ്ധമായി ഇടപെട്ടു എന്ന റിപ്പോര്‍ട്ടാണ് അന്വേഷണ കമ്മീഷന്‍ നല്‍കിയത്. കേന്ദ്ര പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റിന്റെ മാനുവലിന്റെയും കരാര്‍ വ്യവസ്ഥയുടെയും ലംഘിച്ച് ആര്‍ ഡി എസിന് വഴിവിട്ട സഹായം എന്‍ജിനീയര്‍മാര്‍ നടത്തി, 21 കോടിയിലധികം രൂപ ഗുണമേന്മയില്ലാത്ത എസ്റ്റിമേറ്റിലൂടെ നഷ്ടപ്പെടുത്തി ഉയര്‍ന്ന വിലയ്ക്ക് കരാര്‍ എടുക്കാന്‍ തെറ്റായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചു എന്നിങ്ങനെ നിരീക്ഷണങ്ങളാണ് വിദഗ്ധ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, സൂപ്രണ്ട് എൻജിനീയർ എന്നിവർ നിയമവിരുദ്ധമായ രീതിയില്‍ സാക്ഷ്യപത്രം നല്‍കി ആര്‍ ഡി എസിനെ വഴിവിട്ട തരത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ടിഎസിനെ നിയമവിരുദ്ധമായി സഹായിക്കുക എന്ന ലക്ഷ്യത്തിനായി കരാറിനു വിരുദ്ധമായി പെര്‍ഫോമന്‍സ് ബാങ്ക് ഗാരന്റി മടക്കി നല്‍കി ഗുരുതര വീഴ്ച വരുത്തിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രജി ഇ മോസസ്, ശിവദത്ത് എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ആര്‍ടിഎസിനെ നിയമവിരുദ്ധമായി സഹായിക്കുക എന്ന ലക്ഷ്യത്തിനായി കരാറിനു വിരുദ്ധമായി പെര്‍ഫോമന്‍സ് ബാങ്ക് ഗാരന്റി മടക്കി നല്‍കി ഗുരുതര വീഴ്ച വരുത്തി

അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ചാര്‍റ്റ് ഷീറ്റ് നല്‍കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനോട് ഐസര്‍ ഡയറക്ടര്‍ അനുമതി തേടി. വിജിലന്‍സ് കമ്മീഷന്റെ അനുമതിയുടെ അടിസ്ഥാനത്തില്‍ ചാര്‍റ്റ് ഷീറ്റ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നുള്ള ഒരു മുന്‍ രജിസ്ട്രാറെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരെ കുറ്റാരോപിതര്‍ ഹൈക്കോടതിയെ സമീപിച്ച് തുടര്‍ അന്വേഷണങ്ങള്‍ക്ക് സ്റ്റേ സ്വന്തമാക്കി. ഇതിനിടയില്‍ സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ രണ്ടു ഉദ്യോഗസ്ഥരും തിരികെ സര്‍വീസില്‍ പ്രവേശിക്കുകയും ചെയ്തു. ഇരു ഉദ്യോഗസ്ഥരും സർവീസിൽ പ്രവേശമെങ്കിലും ഇതുവരെ ഇവർക്ക് മറ്റു ചുമതലകൾ ഒന്നും നൽകിയിട്ടില്ലെന്നാണ് ഐസർ ഔദ്യോഗികമായി നൽകുന്ന വിശദീകരണം.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്