കോടിയേരി ബാലകൃഷ്ണന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കേരള രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി. അദ്ദേഹത്തിന്റെ വിയോഗം കമ്യൂണിസറ്റ് പാര്‍ട്ടിക്കും കേരള രാഷ്ട്രീയത്തിനും കനത്ത നഷ്ടമാണെന്നും സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു .
ബിജെപി നേതാവ് കുമ്മനം രാജശേഖരൻ , ഒ രാജഗോപാല്‍, മുൻ ബിജെപി ഉപാധ്യക്ഷൻ എ പി അബ്ദുള്ള കുട്ടി എന്നിവരും ഫേസ്ബുക്കില്അനുശോചനം രേഖപ്പെടുത്തി.