KERALA

'ട്രോളി'യിൽ തട്ടി സിപിഎം തന്നെ വീഴുമോ? പാലക്കാട് പാർട്ടിക്കുള്ളിൽ ഭിന്നത

വികസനമാണ് ചർച്ച ചെയ്യേണ്ടതെന്ന് എൻ എൻ കൃഷ്ണദാസ്; എല്ലാം ചർച്ച ചെയ്യണമെന്ന് ഇ എൻ സുരേഷ് ബാബു

വെബ് ഡെസ്ക്

പാലക്കാട് കോൺഗ്രസിനെതിരായ കള്ളപ്പണ ആരോപണവും ട്രോളി വിവാദവും ഒടുവിൽ സിപിഎമ്മിന് തന്നെ വിനയാകുന്നു. ആരോപണത്തിൽ സിപിഎം ജില്ലാ നേതൃത്വം തന്നെ രണ്ടു തട്ടിൽ. പെട്ടിയല്ല ചർച്ചയാകേണ്ടത്, വികസനമാണെന്ന നിലപാടാണ് സിപിഎം സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസിന്. എന്നാൽ പെട്ടിയടക്കം യുഡിഎഫിന് എതിരായ എല്ലാ ആരോപണവും ചർച്ചചെയ്യണമെന്നതാണ് പാർട്ടി നിലപാടെന്ന് കൃഷ്ണദാസിനെ തള്ളി ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി.

''മഞ്ഞപ്പെട്ടിയും നീല പെട്ടിയുമൊന്നുമല്ല ഇവിടെ പ്രശ്നം. കള്ളപ്പണമുണ്ടെങ്കിൽ അത് പിടിക്കാൻ കേരളാ പോലീസിനാകും. പരാതി കൊടുത്തിട്ടുണ്ട്. ഇനി അതിന് പിന്നാലെ പോകാനാകില്ല. സംസ്ഥാനത്തെ ഏറ്റവും വികസനമുരടിപ്പുള്ള മണ്ഡലമാണ് പാലക്കാടെന്ന വിഷയം ചർച്ചയാകണം '' - കൃഷ്ണദാസ് പറഞ്ഞു. ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും ഈ നിലപാടല്ലല്ലോ എന്ന ചോദ്യത്തിന് അത് അവരോട് പോയി ചോദിക്കണമെന്നായിരുന്നു കൃഷ്ണദാസിന്റെ മറുപടി. താൻ പറയുന്നത് പാർട്ടി നിലപാടാണെന്നും

പിന്നാലെ കള്ളപ്പണ ആരോപണത്തിൽ പരാതിയുമായി പാർട്ടി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു രംഗത്തെത്തി. കള്ളപ്പണം വന്നെന്നത് വസ്തുതയാണ്. മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയാണ് രാഹുൽ മാങ്കൂട്ടത്തിൽ നടപ്പാക്കിയത്. കൊടകരയിലെ കുഴൽപ്പണത്തിന്റെ പങ്ക് നീല ട്രോളിയിലൂടെ പാലക്കാടും എത്തിയതായി സംശയിക്കുന്നു. അന്വേഷണത്തിലൂടെ വസ്തുതകൾ വെളിപ്പെടുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. കൃഷ്ണദാസിന്റെ നിലപാടിനെ പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഇ എൻ സുരേഷ് ബാബുവിന്റെ മറുപടി നൽകി. യുഡിഎഫിനെതിരായ എല്ലാ വിഷയങ്ങളും ചർച്ചയാക്കിതന്നെയാണ് മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിനെതിരായ കേസുകള്‍ക്ക് എന്ത് സംഭവിക്കും?

കേരളത്തിന് തിരിച്ചടി; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം'; ഇസ്രയേലിനെതിരേ നടപടി ആവശ്യപ്പെട്ട്‌ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്

'ഉത്തമനായ ചെറുപ്പക്കാരന്‍, മികച്ച സ്ഥാനാര്‍ഥി, ഇടതുപക്ഷ മനസുള്ളയാള്‍, പാലക്കാടിന് ലഭിച്ച മഹാഭാഗ്യം'; പി സരിനെ പുകഴ്ത്തി ഇ പി ജയരാജന്‍

യുഎസ് ടെലികമ്യൂണിക്കേഷന്‍ കമ്പനികളില്‍ ചൈനീസ് നുഴഞ്ഞുകയറ്റം, സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന് എഫ്ബിഐ