KERALA

സീറോ - മലബാർ സഭയിൽ പ്രതിസന്ധി കനക്കുന്നു; മതകോടതികൾക്കെതിരെ അല്മായ മുന്നേറ്റം

അനിൽ ജോർജ്

എറണാകുളം അതിരൂപതയിൽ മതകോടതികൾ സ്ഥാപിക്കുന്നതിനെതിരെ അല്മായ മുന്നേറ്റം. കോടതി സ്ഥാപിച്ച് വൈദീകരെ വിചാരണ ചെയ്യാമെന്നുള്ള ആഗ്രഹം മാർ റാഫേൽ തട്ടിലിന്റെ മനസിൽ വച്ചിരുന്നാൽ മതിയെന്നും എറണാകുളത്ത് നടക്കില്ലെന്നും അല്മായ മുന്നേറ്റം മുന്നറിയിപ്പ് നൽകി. മതകോടതി സ്ഥാപിച്ചു വിചാരണ നടത്താൻ ഒരു മെത്രാനെയും അനുവദിക്കില്ലെന്നും, ഉപരോധം സൃഷ്ടിക്കുമെന്നും അല്മായ മുന്നേറ്റം അറിയിച്ചു.

ധൈര്യമുണ്ടെങ്കിൽ കോടതി സ്ഥാപിക്കാനും വിചാരണ നടത്താനും അല്മായ മുന്നേറ്റം അതിരൂപത സമിതി മാർ തട്ടിലിനെ വെല്ലുവിളിച്ചു. ''താമരശേരി രൂപതയിൽ ഫാ. അജി പുതിയാപറമ്പിലിനെ വിചാരണ ചെയ്യാൻ മതകോടതി സ്ഥാപിച്ചിരിക്കുന്നു. ഈ കോടതിയിലെ ജഡ്ജിമാർ മുഴുവൻ മെത്രാന്റെ ശിങ്കിടികളായിരിക്കും, അവിടെ പ്രതിസ്ഥാനത്തു നിൽക്കുന്ന വ്യക്തിക്ക് തന്റെ ഭാഗം വാദിക്കാനോ, ചോദ്യങ്ങൾക്ക് വിശദീകരണം നൽകുവാനോ കഴിയില്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പൂർണ്ണമായി കളങ്കപ്പെടുത്തുന്ന രീതിയിലുള്ള ഈ മതകോടതി എറണാകുളം അതിരൂപതയിൽ അനുവദിക്കില്ല'' -അല്മായ മുന്നേറ്റം കൺവീനർ ഷൈജു ആന്റണിയും വക്താവ് റിജു കാഞ്ഞൂക്കാരനും മുന്നറിയിപ്പ് നൽകി.

എറണാകുളം അതിരൂപത വൈദീക സമിതിയുടെ തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യാനും ഇടവകകളുടെയും കുടുംബ യൂണിറ്റുകളുടെയും നിലപാട് പ്രഖ്യാപിക്കാനും എറണാകുളം അതിരൂപതയിലെ 328ഇടവകകളുടെയും കൈക്കാരന്മാരും വൈസ് ചെയർമാൻമാരും നാളെ യോഗം ചേരും. ഈ നിലപാട് പ്രഖ്യാപന സമ്മേളനത്തിന്റെ പ്രമേയം വത്തിക്കാന് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം