KERALA

കല്ലേറ്, ലാത്തി ചാര്‍ജ്; യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; വഴിയാത്രക്കാര്‍ക്കുള്‍പ്പെടെ പരുക്ക്

മാര്‍ച്ചില്‍ പോലീസിനും, കടകടള്‍ക്കും നേരെ കല്ലേറുണ്ടായി

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. മാര്‍ച്ചില്‍ പോലീസിനും, കടകടള്‍ക്കും നേരെ കല്ലേറുണ്ടായി. സെക്രട്ടേറിയേറ്റ് വളപ്പിലേക്കും പ്രതിഷേധക്കാര്‍ കോണ്‍ക്രീറ്റ് കഷ്ണങ്ങളും, പൈപ്പും ഉള്‍പ്പെടെ വലിച്ചെറിഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു യൂത്ത് ലീഗ് സേവ് കേരള മാര്‍ച്ച് സംഘടിപ്പിച്ചത്.

രാവിലെ 10ന് മ്യൂസിയം ജങ്ഷനില്‍ നിന്ന് ആരംഭിച്ച സെക്രട്ടേറിയറ്റിന് മാര്‍ച്ച് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. നേതാക്കള്‍ സംസാരിച്ചു കഴിഞ്ഞതോടെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ തിരിയുകയായിരുന്നു. പൊലീസിന് നേരെ കുപ്പികളും ചെരിപ്പുകളും വലിച്ചെറിഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. പിന്നാലെ കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്ന് പോലീസ് ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. സംഘര്‍ഷത്തിലും കല്ലേറിവും വഴിയാത്രക്കാര്‍ക്ക് ഉള്‍പ്പെടെ പരുക്കേറ്റിട്ടുണ്ട്.

അതിനിടെ, മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പോലീസിനെ കുറ്റപ്പെടുത്തി യൂത്ത് ലീഗ് നേതാക്കള്‍ രംഗത്തെത്തി. സമരത്തെ അടിച്ചമര്‍ത്താനാണ് പോലീസ് ശ്രമിച്ചത് എന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചു. പോലീസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞു, ഇത് പ്രവര്‍ത്തകര്‍ തിരിച്ചെറിയുകയായിരുന്നു. പ്രവര്‍ത്തകരുടെ തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ചു. ഇക്കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും എന്നും പി കെ ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ