KERALA

മുന്‍ മന്ത്രി ടി എച്ച് മുസ്തഫ അന്തരിച്ചു

ദീര്‍ഘകാലം എറണാകുളം ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്

വെബ് ഡെസ്ക്

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. 1991-1995 കാലയളവില്‍ നാലാം കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലു തവണ കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായി. ദീര്‍ഘകാലം എറണാകുളം ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

എറണാകുളം പെരുമ്പാവൂര്‍ വാഴക്കുളത്ത് ടി കെ എം ഹൈദ്രോസിന്റേയും ഫാത്തിമ ബീവിയുടേയും മകായി 1941 ഡിസംബര്‍ ഏഴിനാണ് ജനനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ടി എച്ച് മുസ്തഫ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. 1962ല്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റായി. 1966ല്‍ കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സൈക്രട്ടറിയായി. 1983 മുതല്‍ 1997 വരെ കെപിസിസി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1977ല്‍ ആലുവയില്‍ നിന്ന് ആദ്യമായി നിയസഭയിലെത്തി.

1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കെ കരുണാകരന്‍ പക്ഷത്തിനൊപ്പം നിലയുറപ്പിച്ചു. 1980ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം നിന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി മുഹമ്മദാലിയോട് പരാജയപ്പെട്ടു. 1982,1987,1991,2001 തിരഞ്ഞെടുപ്പുകളില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി.

1996ല്‍ കുന്നത്തുനാട് നിന്ന് വീണ്ടും മത്സരിച്ചെങ്കിലും സിപിഎമ്മിന്റെ എംപി വര്‍ഗീസിനോട് പരാജയപ്പെട്ടു. 2001ല്‍ വര്‍ഗീസിനെ തോല്‍പ്പിച്ച് കുന്നത്തുനാട് നിന്ന് വീണ്ടും നിയമസഭയിലെത്തി. അവസാന കാലത്ത് കെപിസിസിയുടെ സംസ്ഥാന നിര്‍വാഹക സമിതിയില്‍ പ്രത്യേക ക്ഷണിതാവായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ