KERALA

ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം തിരഞ്ഞെടുപ്പ് തീയതി വന്ന് മൂന്ന് മണിക്കൂറിനകം

പാർട്ടിയേൽപ്പിച്ചത് വലിയ വെല്ലുവിളിയെന്ന് ചാണ്ടി ഉമ്മൻ

വെബ് ഡെസ്ക്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ യു ഡിഎഫ് സ്ഥാനാര്‍ഥി. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് കെപിസിസി പ്രസിഡന്‌റ് കെ സുധാകരനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചാണ്ടി ഉമ്മനല്ലാതെ മറ്റൊരു പേര് ഉണ്ടായില്ലെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പാർട്ടിയേൽപ്പിച്ചത് വലിയ വെല്ലുവിളിയെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

ഉപതിരഞ്ഞെടുപ്പ് തീയതി വന്ന് മൂന്ന് മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഇത്തവണ ചരിത്രം സൃഷ്ടിച്ചു. സ്ഥാനാർത്ഥിം പ്രഖ്യാപിച്ചയുടൻ ചാണ്ടി ഉമ്മൻ പ്രചാരണം ആരംഭിച്ചു. ഉമ്മൻചാണ്ടിയുടെ കല്ലറയിലത്തി വണങ്ങിയാണ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചത്. വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏൽപ്പിച്ചതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. 53 വർഷം ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ വികസനം നടപ്പാക്കിയെന്നും വികസന പ്രവർത്തനങ്ങൾക്കൊപ്പം രാഷ്ട്രീയവും ചർച്ചയാകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഒറ്റക്കെട്ടായെടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കാനിരിക്കെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയേക്കും. പ്രചാരണ പരിപാടികളിലേക്ക് എൽഡിഎഫും യുഡിഎഫും കടക്കുന്ന സാഹര്യത്തിൽ സമ്മേളനം തുടർന്നാൽ അത് പ്രവർത്തനത്തെ ബാധിക്കും എന്നാണ് വിവിധ കക്ഷി നേതാക്കളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് കക്ഷി നേതാക്കളുടെ അഭിപ്രായം. ഇക്കാര്യം രേഖാമൂലം വരും ദിവസങ്ങളിൽ സ്പീക്കർക്ക് മുന്നിലും കാര്യോപദേശക സമിതിക്ക് മുന്നിലും അവതരിപ്പിക്കും. തുടർന്നായിരിക്കും ഔദ്യോഗിക തീരുമാനം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ