KERALA

'ബ്രഹ്മപുരത്ത് സിബിഐ അന്വേഷണം വേണം, മേയര്‍ രാജിവയ്ക്കണം'; കൊച്ചി കോര്‍പറേഷന്‍ ഓഫീസില്‍ കോൺഗ്രസ് ഉപരോധം, സംഘർഷം

ഉപരോധം നിര്‍ത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് ഇടയാക്കിയത്

വെബ് ഡെസ്ക്

ബ്രഹ്‌മപുരം വിഷയത്തില്‍ കോൺഗ്രസിന്റെ കൊച്ചി കോർപറേഷൻ ഉപരോധത്തിനിടെ പോലീസുമായി വാക്കേറ്റം. പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിച്ച ഉപരോധസമരം പോലീസ് ഇടപടെലിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. ഉപരോധം നിര്‍ത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് ഇടയാക്കിയത്. ഗേറ്റിന് മുന്നില്‍ കസേരകളിടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ പോലീസ് കോൺഗ്രസ് പ്രവർത്തർ ഇട്ടിരുന്ന കസേര എടുത്തുമാറ്റാൻ ശ്രമിച്ചു. ഇതോടെയാണ് പ്രവർത്തകരും പോലീസുമായി വാക്കേറ്റം ഉണ്ടായത്.

കോര്‍പറേഷനിലേക്ക് വരുന്ന ജീവനക്കാരെ അകത്തേക്ക് കയറ്റിവിടില്ലെന്ന നിലപാടിലാണ് സമരക്കാർ. പോലീസ് മനഃപൂർവം പ്രശ്നം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും സമരക്കാർ ആരോപിച്ചു. ഉപരോധ സമരം വൈകുന്നേരം വരെ തുടരുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. കോര്‍പ്പറേഷനിലെത്തുന്നവരെ അകത്തേക്ക് കടത്തിവാടനുളള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് സമരക്കാരോട് പറഞ്ഞു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്തെ സുരക്ഷ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ കോണ്‍ഗ്രസ് കൗണ്‌സിലര്‍മാരുടെ റിലേ സമരവും ഓഫീസിന് മുന്നില്‍ തുടരുകയാണ്. ബ്രഹ്മപുരം തീപിടിത്തത്തിൽ സിബിഐ അന്വേഷണം വേണം, മേയർ രജിവയ്ക്കണം, നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പോലീസ് തല്ലിയതിൽ നടപടി വേണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ