KERALA

കോടതിയലക്ഷ്യക്കേസ്: വി ഫോർ കൊച്ചി പ്രസിഡന്റ് നിപുൺ ചെറിയാന് നാലുമാസം തടവും 2000 രൂപ പിഴയും

നിയമകാര്യ ലേഖിക

കോടതിയലക്ഷ്യ കേസിൽ 'വി ഫോർ കൊച്ചി' പ്രസിഡന്റ് നിപുൺ ചെറിയാന് നാല് മാസം തടവും 2000 രൂപ പിഴയും. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് നടപട. വിധിക്കെതിരെ അപ്പീൽ നൽകാൻ സുപ്രീംകോടതിയെ സമീപിക്കുന്നതിന് ശിക്ഷ സ്റ്റേ ചെയ്യണമെന്ന നിപുൻ ചെറിയാന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തടവിൽ കഴിഞ്ഞ് തന്നെ അപ്പീൽ സമർപിക്കാമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. തെറ്റ് തിരുത്താനുള്ള അവസരമായതാണ് തടവ് ശിക്ഷ നൽകുന്നതെന്നായിരുന്നു വിധി പറഞ്ഞുകൊണ്ട് കോടതി വ്യക്തമാക്കിയത്.

കോടതിയെ അപകീർത്തിപ്പെടുത്തുകയും കോടതി നടപടികളിൽ ഇടപെടുകയും ചെയ്യുന്ന തരത്തിൽ പ്രസംഗിച്ച് വീഡിയോ വി ഫോർ കൊച്ചിയുടെ ഫെയ്സ്ബുക് പേജിൽ അപ്‌ലോ‍‍ഡ് ചെയ്തതിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി. ജസ്റ്റിസ് നാഗരേഷിനെതിരെ ആയിരുന്നു അപകീർത്തികരമായ പ്രസ്താവന.

കേസുകളുടെ അമിതഭാരത്താൽ കോടതികൾ ബുദ്ധിമുട്ടുമ്പോൾ ഒരു വ്യക്തിയുടെ ഇത്തരം പ്രവൃത്തികൾക്കായി ജഡ്ജിമാർക്ക് സമയം കളയാനാവില്ലെന്ന് കോടതി താക്കീത് ചെയ്തിരുന്നു

രാവിലെ കേസ് പരിഗണിച്ചപ്പോൾ കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി നിപുണിനോട് ചോദിച്ചിരുന്നു. പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും ശിക്ഷാവിധി സസ്പെൻഡ് ചെയ്യാനുള്ള അപേക്ഷ തയ്യാറാക്കി കൊണ്ടുവന്നിട്ടുണ്ടെന്നും നിപുൺ കോടതിയെ അറിയിച്ചു.

കോടതിയിൽ മാപ്പ് പറയാൻ നിപുൺ തയ്യാറായില്ല. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി പ്രവർത്തകരോടൊപ്പം ഹാജരാകാൻ അനുവദിക്കണമെന്ന നിപുണിന്റെ ആവശ്യം അംഗീകരിക്കാത്തതിനാൽ ഹൈക്കോടതിയുടെ സുരക്ഷാ ജീവനക്കാരും രജിസ്ട്രറിയുടെ ഉദ്യോഗസ്ഥരുമായി നേരത്തെ തർക്കമുണ്ടായിരുന്നു.

കേസുകളുടെ അമിതഭാരത്താൽ ബുദ്ധിമുട്ടുമ്പോൾ ഒരു വ്യക്തിയുടെ ഇത്തരം പ്രവൃത്തികൾക്കായി ജഡ്ജിമാർക്ക് സമയം കളയാനാവില്ലെന്ന് കോടതി നേരത്തെ താക്കീത് ചെയ്തിരുന്നു. നീതിനിർവഹണ സംവിധാനത്തിന്റെ സൽപ്പേരിന് ഭംഗം വരുത്തുന്ന സംഭവങ്ങളുണ്ടാകുമ്പോഴാണ് കോടതിയലക്ഷ്യ നടപടികളെടുക്കാറുള്ളത്. ചിലരുടെ തെറ്റിദ്ധാരണ നീതിന്യായ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താതിരിക്കാനാണ് ഇങ്ങിനെയൊരു നടപടി സ്വീകരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. പൊക്കാളി കൃഷിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കോടതിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നിപുൺ ചെറിയാനിൽ നിന്നുണ്ടായത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും