KERALA

വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു ; ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ ബസ് സ്റ്റോപ്പ്

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു

വെബ് ഡെസ്ക്

തിരുവനന്തപുരം ശ്രീകാര്യം സിഇടി കോളേജിന് മുന്‍പിലെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ പൊളിച്ചു നീക്കി. പുതിയ വെയിറ്റിങ് ഷെഡ് നിര്‍മിക്കുന്നതിന് മുന്നോടിയായാണ് നടപടി. പോലീസുമായി എത്തിയാണ് നഗരസഭാ അധികൃതര്‍ ഷെഡ് പൊളിച്ചത്. ലിംഗസമത്വം ഉറപ്പാക്കുന്ന തരത്തിലുള്ള ജെന്‍ഡര്‍ ന്യൂട്രല്‍ കാത്തിരിപ്പ് കേന്ദ്രമായിരിക്കും പുതുതായി നിര്‍മിക്കുകയെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. പിപിപി മോഡലില്‍ പണിയുന്ന പുതിയ ബസ് സ്റ്റോപ്പ് നിര്‍മാണം ആരംഭിച്ച്, രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് മേയര്‍ പറഞ്ഞു.

വൈറലായ ചിത്രം

സിഇടി കോളേജിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിന്റെ പേരില്‍, ജൂലൈയില്‍ ശ്രീകൃഷ്ണനഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഷെഡ്ഡിലെ ഇരിപ്പിടങ്ങള്‍ വെട്ടിപ്പൊളിച്ചിരുന്നു. ഇതിനെതിരെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയിലിരുന്ന് പ്രതിഷേധിച്ചതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ വിഷയത്തില്‍ തിരുവനന്തപരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇടപെടുകയും അനധികൃതമായി നിര്‍മിച്ച ഷെല്‍ട്ടര്‍ പൊളിച്ച് നഗരസഭ പുതിയത് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും നടപടിയില്ലാതായതോടെ റെസിഡന്റ്സ് അസോസിയേഷന്‍ ഷെഡ് പെയിന്റടിച്ച് നവീകരിച്ചു.

'ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം' എന്ന് എഴുതിവച്ചായിരുന്നു അസോസിയേഷന്‍ ഷെഡ് മോടി പിടിപ്പിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടിക്കലര്‍ന്നിരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് റെസിഡന്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോര്‍പ്പറേഷന്‍ നടപടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ