KERALA

മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ കാരണമായി; തെക്കന്‍ കേരളത്തില്‍ പട്ടിക വിഭാഗക്കാരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതായി പഠനം

വെബ് ഡെസ്ക്

മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിച്ചെന്ന് പഠനം. സാമ്പത്തിക വിദഗ്ദനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ട്രാന്‍സാക്ഷന്റെ മുന്‍ ഡയറക്ടര്‍ ഡി നാരായണ നടത്തിയ പഠനത്തിലാണ് സംസ്ഥാനത്തെ എസ്‌സി- എസ്ടി വിഭാഗങ്ങള്‍ മതപരിവര്‍ത്തനത്തിലൂടെ നേടിയ വിദ്യാഭ്യാസ പുരോഗതിയും - നഗര കുടിയേറ്റങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നത്. ക്രിസ്തുമതം സ്വീകരിച്ച തെക്കന്‍ കേരളത്തിലെ പട്ടിക വര്‍ഗക്കാര്‍ക്കാര്‍ക്കിടയില്‍ വടക്കന്‍ കേരളത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ ബിരുദധാരികളുണ്ട്. തൊഴിലവസരങ്ങള്‍ക്കായി നഗരങ്ങളിലേക്ക് കുടിയേറിയവരുടെയും എണ്ണം കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ക്രിസ്തുമതം സ്വീകരിച്ച തെക്കന്‍ കേരളത്തിലെ പട്ടിക വര്‍ഗക്കാര്‍ക്കാര്‍ക്കിടയില്‍ വടക്കന്‍ കേരളത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ ബിരുദധാരികളുണ്ട്

ദക്ഷിണേന്ത്യയിലെ ക്രിസ്ത്യന്‍ മിഷനറിമാരുടെ ഇടപെടലാണ് വിദ്യാഭ്യാസ നേട്ടങ്ങള്‍ക്ക് കാരണമെയതെന്ന് നാരായണ പഠനത്തില്‍ പറയുന്നു. പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ നടത്തിയ മതപരിവര്‍ത്തനം ദക്ഷിണേന്ത്യയിലെ ഹിന്ദുക്കളായി തുടരുന്ന പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ മികച്ച വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്നതിനുള്ള മത്സര മനോഭാവം വളര്‍ത്തിയെടുത്തു. ഇടുക്കി, കോട്ടയം ജില്ലകളിലെ മലയരയ വിഭാഗക്കാരുടെ കാര്യം പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇടുക്കി, കോട്ടയം ജില്ലകളിലെ മലയരയ വിഭാഗക്കാരുടെ കാര്യം പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്

ബ്രിട്ടീഷ് മിഷനറി ഹെന്റി ബേക്കറിന്റെ ഇടപെടല്‍ മുതല്‍ തെക്കന്‍ കേരളത്തിലെ ഗ്രോത്ര മേഖലകളില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഹെന്റി ബേക്കര്‍ മുന്‍കയ്യെടുത്ത് ഹൈറേഞ്ചുകളുടെ വിവിധ ഭാഗങ്ങളിലായി 11 പള്ളികളും 27 സ്‌കൂളുകളും സ്ഥാപിച്ചിരുന്നു. മലയരയരുടെ സാംസ്‌കാരിക വളര്‍ച്ചയിലും വിദ്യാഭ്യാസത്തോടുള്ള മനോഭാവത്തിലും സഭയുടെ ഇടപെടല്‍ ഒരു പ്രധാന പങ്ക് വഹിച്ചു. അതേസമയം, തന്നെ മലയരയ മഹാസഭ ഹിന്ദു വിഭാഗക്കാര്‍ക്കിടയിലും ശക്തമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ മത്സര സ്വഭാവം തെക്കന്‍ കേരളത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയെ സഹായിച്ചു. മലയരയര്‍ക്ക് പുറമെ ഉള്ളാടര്‍ സമുദായത്തിനും സമാനമായ ഉന്നമനം കൈവരിക്കാനായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മത്സര സ്വഭാവം തെക്കന്‍ കേരളത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയെ സഹായിച്ചു

തെക്കന്‍ കേരളത്തെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. കാസര്‍ഗോഡ് ജില്ലയിലെ കൊറഗുകളാണ് ഈ കണക്കില്‍ മുന്നില്‍. അവരില്‍ 16.50% ക്രിസ്ത്യാനികളാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. തെക്കന്‍ കേരളത്തിലെ പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിലവില്‍ 20.77% ക്രിസ്ത്യാനികളാണ് അവരില്‍ തന്നെ 30% വരുന്നവര്‍ നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും