KERALA

വ്യവസായ സ്ഥാപനത്തിന് നഗരസഭ പൂട്ടിട്ടു; ദമ്പതികള്‍ നാടുവിട്ടു

തലശ്ശേരി നഗരസഭയുടെ പീഡനം സഹിക്കാനാകാതെയാണ് നാടുവിടുന്നതെന്ന് കത്തില്‍ പറയുന്നു

വെബ് ഡെസ്ക്

തലശ്ശേരി നഗരസഭ വ്യവസായ സ്ഥാപനം പൂട്ടിച്ചതിനെ തുടർന്ന് ഉടമകളായ ദമ്പതികള്‍ നാടുവിട്ടു . തലശ്ശേരിയിലെ ഫാന്‍സി ഫര്‍ണിച്ചര്‍ ഉടമ രാജ് കബീറിനേയും ഭാര്യ ശ്രീദിവ്യയേയുമാണ് കാണാതായത്. തലശ്ശേരി നഗരസഭക്കെതിരെ കത്തെഴുതി വെച്ചാണ് ഇരുവരും നാടു വിട്ടത്. എഴുത്തുകാരന്‍ കെ.തായാട്ടിന്റെ മകനേയും ഭാര്യയേയുമാണ് കാണാതായത്.

ഭൂമി കയ്യേറി എന്നാരോപിച്ച് ഒരു മാസം മുന്‍പ് രാജ് കബീറിന്റെ ഫര്‍ണിച്ചര്‍ കട തലശ്ശേരി നഗരസഭ പൂട്ടിച്ചിരുന്നു. നഗരസഭയില്‍നിന്ന് കൊടിയ പീഡനമാണ് നേരിട്ടതെന്നും ഇതിന്റെ വിഷമത്തിലാണ് ഇരുവരും നാടു വിട്ടതെന്നും രാജ് കബീറിന്റെ സഹോദരന്‍ രാജേന്ദ്ര തായാട്ട് പറയുന്നു. ഇവരെ കുറിച്ചുള്ള സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു

കെട്ടിടത്തിന് മുന്നില്‍ ഷീറ്റ് ഇട്ടതില്‍ നഗരസഭ ഇവരുടെ സ്ഥാപനത്തിനെതിരെ നാലര ലക്ഷം രൂപ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ സ്ഥാപന ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് ഉണ്ടായിട്ടും നഗരസഭ സ്ഥാപനം തുറക്കാന്‍ അനുവദിച്ചിട്ടില്ലെന്നും ഇതില്‍ മനം മടുത്താണ് ദമ്പതിമാര്‍ നാടുവിട്ടതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ് കത്തില്‍ രാജ് കബീര്‍ എഴുതിയിട്ടുണ്ട്.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍