KERALA

'പ്രതിഷേധമല്ല, നാമജപം;' കന്റോൺമെന്റ് പോലിസിന്റെ റിപ്പോർട്ട് അംഗീകരിച്ച് കോടതി, എൻഎസ്എസിനെതിരായ കേസ് അവസാനിപ്പിച്ചു

വെബ് ഡെസ്ക്

മിത്ത് വിവാദത്തിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ നടത്തിയ നാമജപ ഘോഷയാത്രയ്‌ക്കെതിരെ എടുത്ത കേസുകൾ അവസാനിപ്പിച്ച് ഹൈക്കോടതി. എൻഎസ്എസ് പരിപാടിക്കിടെ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ലെന്നും അതിനാൽ കേസ് എഴുതിത്തള്ളാമെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി. മിത്ത് വിവാദത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഓഗസ്റ്റ് രണ്ടിന് എൻഎസ്എസ് ഘോഷയാത്ര സംഘടിപ്പിച്ചത്.

'ഞങ്ങൾ ആരാധിക്കുന്ന ഗണപതി മിത്തല്ല, ഞങ്ങളുടെ സ്വത്താണ്' എന്ന മുദ്രാവാക്യവുമായി ഘോഷയാത്ര നടത്തിയതിനെ തുടർന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനും കണ്ടാൽ അറിയാവുന്ന ആയിരത്തോളം പ്രവർത്തകർക്കെതിരെയുമായിരുന്നു കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസപ്പെടുത്തൽ, പോലീസിന്റെ നിർദേശം പാലിക്കാതിരിക്കൽ, ശബ്ദ ശല്യമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. എന്നാൽ ഗതാഗത നിരോധനം ഉണ്ടായിട്ടില്ലെന്നാണ് നിലവിൽ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

കേസെടുത്തതിന് പിന്നാലെ പോലീസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നാമജപ ഘോഷയാത്ര നടത്തിയവർക്ക് സ്പർദ്ധ ഉണ്ടാക്കണമെന്ന ഉദ്ദേശ്യവുമുണ്ടായിരുന്നില്ല. പൊതുമുതൽ നശിപ്പിച്ചിട്ടില്ലെന്നും ഘോഷയാത്രക്കെതിരെ ഒരു വ്യക്തിയോ സംഘടനയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ കേസ് പിൻവലിക്കാമെന്നും പൊലീസിന് നിയമോപദേശവും ലഭിച്ചിരുന്നു. അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ആർ മനുവാണ് കൻ്റോൺമെൻ്റ് എസ്എച്ച്ഒയ്ക്ക് നിയമോപദേശം നൽകിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും