KERALA

സംസ്ഥാനത്തെ ബൂസ്റ്റർ ഡോസ് വിതരണം പ്രതിസന്ധിയില്‍; ശേഷിക്കുന്നത് 13,000 ഡോസ് കോവാക്സിൻ മാത്രം

കൂടുതല്‍ വാക്സിന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് ആരോഗ്യ വകുപ്പ്

എ വി ജയശങ്കർ

കോവിഡ് ഭീതി വിണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ കരുതല്‍ വാക്‌സിനെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുമ്പോഴും സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് പ്രത്യേക കരുതല്‍ വേണ്ട വിഭാഗത്തില്‍പ്പെട്ടവര്‍ പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് വ്യക്തമാക്കിയത്. എന്നാല്‍, വാക്‌സിനെടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുമ്പോഴും സംസ്ഥാനത്ത് മതിയായ ഡോസ് വാക്‌സിനുകള്‍ സ്‌റ്റോക്കില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നു. കൂടുതല്‍ ഡോസ് വാക്‌സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു.

ഉത്പാദനം കുറവായതിനാൽ രാജ്യത്ത് മൊത്തത്തിൽ വാക്സിൻ ലഭ്യതയിൽ പ്രതിസന്ധി നേരിടുന്നുണ്ട്. സംസ്ഥാനം സ്വന്തം നിലയ്ക്ക് വാക്സിൻ ലഭ്യത ഉറപ്പുവരുത്താൻ ശ്രമിക്കുന്നതായും ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു

സംസ്ഥാനത്ത് വാക്സിനുകളുടെ ലഭ്യതയിൽ പ്രതിസന്ധിയുള്ളതായി ആരോഗ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. കേന്ദ്ര സർക്കാരാണ് വാക്സിൻ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തിന് ആവശ്യത്തിന് വാക്സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാരിൽ നിന്ന് ഉചിതമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നതെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ ദ ഫോർത്തിനോട് പ്രതികരിച്ചു. ഉത്പാദനം കുറവായതിനാൽ രാജ്യത്ത് മൊത്തത്തിൽ വാക്സിൻ ലഭ്യതയിൽ പ്രതിസന്ധി നേരിടുന്നുണ്ട്. സംസ്ഥാനം സ്വന്തം നിലയ്ക്ക് വാക്സിൻ ലഭ്യത ഉറപ്പുവരുത്താൻ ശ്രമിക്കുന്നതായും ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

13000 ഡോസ് കോവാക്സിൻ മാത്രമാണ് നിലവിൽ ആരോഗ്യവകുപ്പിന്റെ പക്കലുള്ളത്

കോവിഡിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനശേഷി കണക്കെടുത്താണ് അറുപത് വയസിന് മുകളില്‍ ഉള്ളവരും അനുബന്ധ രോഗമുള്ളവരും കോവിഡ് മുന്നണി പോരാളികളും കരുതല്‍ ഡോസ് വാക്സിൻ എടുക്കണമെന്ന് നിർദ്ദേശം ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. എന്നാൽ കുത്തിവെപ്പ് പുനരാരംഭിക്കാൻ പദ്ധതിയിടുമ്പോൾ സംസ്ഥാനത്ത് മതിയായ അളവിൽ വാക്സിനില്ല. 13000 ഡോസ് കോവാക്സിൻ മാത്രമാണ് നിലവിൽ ആരോഗ്യവകുപ്പിന്റെ പക്കലുള്ളത്. കോവിഷീല്‍ഡ്, കോര്‍ബേ വാക്സിനുകള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പേരിനു പോലും ലഭിക്കാനില്ല.

ആരോഗ്യവകുപ്പിന്റെ തന്നെ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് ആദ്യഡോസ് വാക്സിനെടുത്തത് 2.92 കോടി പേർ
കോര്‍ബീവാക്സിനുകളുടെ കാര്യമെടുത്താൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇവ പേരിന് പോലും ലഭിക്കാനില്ല

സ്റ്റോക്കുള്ള വാക്സിന്റെ കാലാവധി അവസാനിക്കാറായതാണ് മറ്റൊരു വെല്ലുവിളി. നിലവിലുള്ള കോവിഷീല്‍ഡ് വാക്സിന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കും. കാലാവധി അവസാനിക്കുന്നതിന് മുൻപ് ഇവ കൊടുത്ത് തീർക്കേണ്ടത് ആരോഗ്യവകുപ്പിന് മുന്നിലെ വലിയ വെല്ലുവിളിയാണ്.

കരുതൽ ഡോസ് സ്വീകരിച്ചത് 10 ശതമാനം മാത്രം

ആരോഗ്യവകുപ്പിന്റെ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് 2.92 കോടി പേരാണ് ആദ്യഡോസ് വാക്സിനെടുത്തിട്ടുള്ളത്. 2.53 കോടി പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. എന്നാൽ ഇവരിൽ 30.72 ലക്ഷം അതായത് 10 ശതമാനം മാത്രമാണ് കരുതൽ ഡോസ് സ്വീകരിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞതും, കോവിഡിനൊപ്പം ജീവിക്കാമെന്ന നിലയിലേക്ക് ജനങ്ങളുടെ മനോഭാവം മാറിയതും വാക്സിനേഷന്റെ വേഗത കുറയാന്‍ ഇടയാക്കി. കരുതല്‍ ഡോസ് വാക്സിനേഷന്റെ അളവ് വലിയ രീതിയിൽ കുറയാൻ കാരണമായതും ഇതാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഇനിയൊരു കോവിഡ് തരംഗമുണ്ടായാൽ വലിയൊരു വിഭാഗത്തിന് രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടാകില്ലെന്നും ആരോഗ്യവിദഗ്ധർ അടിവരയിടുന്നു.

കോവിഡ് വ്യാപനം വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്ന് റിപ്പോർട്ട് നിലനിൽക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിനുകൾ ലഭ്യമാക്കാനും ജനങ്ങളെ വാക്സിനേഷന് ബോധവൽക്കരിക്കാനും അടിയന്തര നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചില്ലെങ്കിൽ അത് ദീര്‍ഘകാല പ്രതിസന്ധികളാകും സൃഷ്ടിക്കുക. ആദ്യ തരംഗത്തില്‍ കോവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാനത്തെ പ്രാപ്തരാക്കിയത് മികച്ച വാക്സിനേഷൻ നിരക്കുകയായിരുന്നു എന്നാൽ അടുത്തൊരു തരംഗമുണ്ടായാൽ വാക്സിനേഷനിൽ കുത്തിവെപ്പില്‍ സംഭവിക്കുന്ന ഈ ഭാവം സംസ്ഥാനത്തിന് വലിയ വെല്ലുവിളിയാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിപ്പ് നല്‍കി കഴിഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ