KERALA

ക്ലിഫ് ഹൗസിലെ 42 ലക്ഷത്തിന്റെ തൊഴുത്തിലേക്ക് പശുക്കളെത്തി

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് തൊഴുത്ത് നിർമ്മാണം പൂർത്തിയാക്കിയത്

ദ ഫോർത്ത് - തിരുവനന്തപുരം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 42 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച തൊഴുത്തിലേയ്ക്ക് പശുക്കളെ പ്രവേശിപ്പിച്ചു. തൊഴുത്തിന്റെ നിർമ്മാണം പൂർത്തിയായത്തോടെയാണ് ആറ് പശുക്കളെ പുതിയ തൊഴുത്തിലേക്ക് മാറ്റിയത്. രണ്ട് മാസം കൊണ്ട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് തൊഴുത്ത് നിർമ്മാണം പൂർത്തിയാക്കിയത്. 

800 ചതുരശ്ര അടിയാണ് തൊഴുത്തിന്റെ വലിപ്പം. ആറ് പശുക്കളെ ഒരേ സമയം പാർപ്പിക്കാം. കാറ്റ് കൊള്ളുന്നതിന് രണ്ട് ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. ഓല കൊണ്ടാണ് തൊഴുത്ത് മേഞ്ഞിരിക്കുന്നത്. തൊഴുത്തിനോട് ചേർന്ന് പശുക്കള്‍ക്ക് കാലിത്തീറ്റ സൂക്ഷിക്കുന്നതിന് ഒരു മുറി ഉണ്ട്. ഇതിനോട് ചേർന്ന് ജീവനക്കാർക്ക് വിശ്രമിക്കാനും സൗകര്യമുണ്ട്.

ക്ലിഫ് ഹൗസില്‍ എട്ട് പശുക്കളും രണ്ട് കന്നുകുട്ടികളുമാണ് ഉള്ളത്. 6 പശുക്കളെയും 2 കന്നുകുട്ടികളെയും പുതിയ തൊഴുത്തിലേക്ക് മാറ്റി. മറ്റ് പശുക്കള്‍ പഴയ തൊഴുത്തില്‍ തന്നെ പാർപ്പിച്ചിരിക്കുകയാണ്. പശുക്കൾക്ക് പാട്ടു കേൾക്കാൻ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നത് ആലോചിച്ചിരുന്നു. എന്നാല്‍ വിവാദം ഭയന്ന് അത് വേണ്ടെന്ന് വെച്ചു. നേരത്തെ ക്ലിഫ് ഹൗസിൽ 25 ലക്ഷം രൂപ ലിഫ്റ്റ് നിർമ്മിക്കാൻ അനുവദിച്ചതും വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു

ലീഡ് പിടിച്ച് രാഹുല്‍; യുഡിഎഫ് ക്യാംപില്‍ ആവേശം | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി, മഹാരാഷ്ട്രയില്‍ വ്യക്തമായ മുന്നേറ്റം തുടര്‍ന്ന് എന്‍ഡിഎ | Maharashtra Jharkhand Election Results Live

മഹായുതിയെയും എംവിഎയും വെട്ടിലാക്കിയ തര്‍ക്കം; ആരായിരിക്കും അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി?

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്