സിപിഎമ്മിന് താങ്ങാനാകാത്ത കനത്ത നഷ്ടമാണ് കോടിയേരി ബാലകൃഷ്ണന്റെ വിടവാങ്ങലെന്നും കോടിയേരിയുടെ വിയോഗം പെട്ടെന്ന് പരിഹരിക്കാവുന്ന ഒന്നല്ലെന്നും പിണറായി വിജയൻ. ഇത്തരമൊരു യാത്ര അയപ്പ് വേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ കണ്ഠമിടറിയ പിണറായി വിജയൻ വാക്കുകൾ അവസാനിപ്പിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവരുള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ ഇന്ന് കണ്ണൂരിലെത്തും.
പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ വീട്ടിലും ജനപ്രവാഹം
സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേരിയിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി കോടിയേരി ഈങ്ങാപ്പീടിയയിലെ സ്വവസതിയിലെത്തിച്ചു. തലശ്ശേരി ടൗണ്‍ഹാളില്‍ മണിക്കൂറുകള്‍ നീണ്ട പൊതു ദര്‍ശനത്തിന് ഒടുവിലാണ് കോടിയേരിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി വീട്ടിലെത്തിച്ചത്. പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ വീട്ടിലും ആയിരങ്ങളാണ് തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ കാത്തുനിന്നിരുന്നത്.
കോടിയേരിയുടെ മൃതദേഹം രാവിലെ പത്തുമണി വരെ മാടപ്പീടികയിലെ വസതിയിലും പതിനൊന്നു മുതല്‍, കണ്ണൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കും. ഇതിന് ശേഷം വൈകീട്ട് മൂന്ന് മണിയോടെ പയ്യാമ്പലത്ത് സംസ്‌കാരം നടത്തുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. കേരള രാഷ്ട്രീയത്തിലെ പ്രമുഖരെല്ലാം തലശ്ശേരിയിലെത്തി കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലിയര്‍പ്പിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മുതല്‍ കൂത്ത്പറമ്പ് വെടിവെയ്പ്പില്‍ പരിക്കേറ്റ പുഷ്പന്‍ ഉള്‍പ്പെടെ കോടിയേരിക്ക് ആദരമര്‍പ്പിക്കാനെത്തിയിരുന്നു.
കോടിയേരിയോടുള്ള ആദരസൂചകമായി കണ്ണൂരിലെ മൂന്ന് മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ വാഹന ഗതാഗതത്തെയും മറ്റ് പ്രവര്‍ത്തനങ്ങളെയും ബാധിക്കില്ല.
കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കും. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയായിരിക്കും ആരിഫ് മുഹമ്മദ് ഖാന്‍ അന്ത്യാഞ്ജലി അർപ്പിക്കുക. പയ്യാമ്പലത്ത് വൈകീട്ട് മൂന്നിനാണ് കോടിയേരിയുടെ സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
ഈ നഷ്ടം നികത്താന്‍ ഒരോ പാര്‍ട്ടി പ്രവര്‍ത്തകനും കരുത്തിന്റെ കെെകളുമായി മുന്നോട്ട് വരട്ടെയെന്ന് അന്തിമ ഉപചാരം അർപ്പിച്ചതിന് ശേഷം ചലച്ചിത്ര അക്കാദമി ചെയർമാന്‍ രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍റെ ഈങ്ങയിൽപ്പീടികയിലെ വീട്ടിത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈങ്ങയിൽപ്പീടികയിലെ വീട്ടില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍റെ മൃദ ശരീരം വിലാപ യാത്രയായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടു.11 മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദർശനം ആരംഭിക്കും മുഖ്യമന്ത്രിടെ കുടുംബവും വിലാപയാത്രയെ അനുഗമിക്കുന്നു.
കോടിയേരി ബാലകൃഷ്ണന്‍റെ മൃത ശരീരത്തിന് അന്തമ ഉപചാരം അർപ്പിക്കാന്‍ വഴിയരികില്‍ കാത്ത് നില്‍ക്കുന്നത് ആയിരങ്ങള്‍
കോടിയേരി ബാലകൃഷ്ണന്‍റെ വിലാപ യാത്ര കണ്ണൂർ നഗരത്തില്‍ പ്രവേശിച്ചു. അല്‍പസമയത്തിനകം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവർ ജില്ലാ കമ്മിറ്റി ഓഫീസില്‍.
പ്രതിപക്ഷ നേതാവ് വി ഡി സതിശന്‍ ഉള്‍പ്പടെ കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കള്‍ ഇവിടെ വെച്ച് അന്ത്യാഞ്ജലി അർപ്പിക്കും.
ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് മൂന്ന് മണിയോടെ പയ്യാമ്പലത്ത് സംസ്‌കാരം നടത്തുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്‍റെ വിലാപ യാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി ഡി സതിശന്‍, ഇ ടി മുഹമ്മദ് ബഷീർ എം പി തുടങ്ങിയവർ ഇവിടെ വെച്ച് അന്തിമോപചാരം അർപ്പിക്കും. പാർട്ടി പ്രവർത്തകരും നേതാക്കളും ഉള്‍പ്പെടെ നിരവധി പേരാണ് ഇവടെ അന്തിമ ഉപചാരം അർപ്പിക്കാന്‍ കാത്തിരിക്കുന്നത്.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എൻ.കെ പ്രേമചന്ദ്രൻ എം.പി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
പ്രകാശ് കാരാട്ട് അന്തിമോപചാരം അർപ്പിക്കുന്നു
എൻ.കെ പ്രേമചന്ദ്രൻ അന്തിമോപചാരം അർപ്പിക്കുന്നു
സീതാറാം യെച്ചൂരി അന്തിമോപചാരം അർപ്പിക്കുന്നു
പ്രതിപക്ഷനേതാവ് വി ഡി സതീശൻ അന്തിമോപചാരം അർപ്പിക്കുന്നു
അന്തിമോപചാരം അർപ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കുന്നു.
വിലാപ യാത്ര കടന്ന് പോകുന്നതിനിടെ അഭിവാദ്യം അർപ്പിക്കുന്ന ജനങ്ങള്‍
കുട്ടികളും മുതിർന്നവരും മണിക്കൂറുകളാണ് റോഡില്‍ കാത്തു നിന്നത്.
പ്രായം കണക്കിലെടുക്കാതെ സഖാവിനെ കാത്ത്..
സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുളള വിലാപയാത്ര പയ്യാമ്പലത്തേക്ക് പുറപ്പെടുന്നു. സിപിഎമ്മിന്റെ മുൻനിര നേതാക്കളടക്കം വിലാപയാത്രയിൽ. പ്രിയ സഖാവിന് യാത്രാമൊഴി നൽകി പതിനായിരങ്ങൾ വിലാപയാത്രയിൽ അണിചേർന്നു.
പയ്യാമ്പലത്തേക്ക് മടങ്ങുന്ന കോടിയേരി ബാലകൃഷ്ണന്റെ വിലാപയാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം സിപിഎമ്മിന്റെ മുൻനിര നേതാക്കൾ പങ്കെടുക്കുന്നു.
സംസ്കാരത്തിനുളള ഒരുക്കങ്ങൾ പയ്യാമ്പലത്ത് പൂർണമായി
സഖാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം അൽപസമയത്തിനകം പയ്യാമ്പലത്ത് നടക്കും. സഖാവിനെ അവസാനം ഒരു നോക്കുകാണാൻ പതിനായിരങ്ങൾ പയ്യാമ്പലത്തേക്ക് ഒഴുകിയെത്തുന്നു.സ്ത്രീകളും കുട്ടികളും അടക്കം ജനസാഗരമായി വിലാപയാത്ര പയ്യാമ്പലത്തേക്ക് പോകുന്നു. പയ്യാമ്പലത്ത് പ്രവേശനം കുടുംബാംഗങ്ങൾക്കും നേതാക്കൾക്കും മാത്രം.
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തോളിലേറ്റി പിണറായി വിജയനും സീതാറാം യെച്ചൂരിയും എംവി ഗോവിന്ദൻ മാസ്റ്ററും ഇപി ജയരാജനും എംഎ ബേബിയും കെഎൻ ബാലഗോപാലും അടക്കമുളള മുൻനിര നേതാക്കൾ പയ്യാമ്പലത്ത് പ്രവേശിക്കുന്നു. സംസ്കാര ചടങ്ങിനുളള ഒരുക്കങ്ങൾ തുടങ്ങുന്നു. സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തും.
മുൻ ആഭ്യന്തര മന്ത്രിക്ക് പോലീസിന്റെ ഗൺ സല്യൂട്ട് നൽകുന്നു. പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്ണനെ കാണാനായി വന്ന പ്രവർത്തകരുടെ അന്ത്യാഭിവാദ്യം മുഴങ്ങുന്നു.സംസ്കാര ചടങ്ങുകൾ നടക്കുന്നു.
പ്രിയ സഖാവിന് അവസാനമായി മുഷ്ടി ചുരുട്ടി അഭിവാദ്യം മുഴക്കി നേതാക്കൾ മടങ്ങുന്നു. ചിതയ്ക്ക് തീ കൊളുത്തി ബിനീഷും ബിനോയിയും.
ബിനീഷും ബിനോയിയും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. മുദ്രാവാക്യം വിളികളോടെ അണികൾ യാത്രാമൊഴി നൽകി. നായനാരുടെയും ചടയൻ ഗോവിന്ദന്റെയും നടുവിൽ കോടിയേരിക്ക് അന്ത്യവിശ്രമം ഒരുക്കി.