എം വി ഗോവിന്ദന്‍ 
KERALA

ഇ പി ജയരാജനെതിരായ ആരോപണങ്ങള്‍ നിഷേധിക്കാതെ എംവി ഗോവിന്ദന്‍; മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

മാധ്യമങ്ങൾ സ്വയം വാർത്ത സൃഷ്ടിക്കുന്നെന്നും ചര്‍ച്ചചെയ്ത് വിധി പ്രസിതാവിക്കുന്നെന്നും വിമര്‍ശനം

വെബ് ഡെസ്ക്

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ പുറത്തിറക്കിയ വീഡിയോയില്‍ വിഷയത്തെ തള്ളാതെ മാധ്യമ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുകയാണ് എന്നായിരുന്നു പരാമര്‍ശം.

പാർട്ടിയിൽ ഗൗരവതരമായ ചർച്ചകൾ നടത്തിയേ മുൻപോട്ട് പോകാൻ കഴിയു. ജനോപകാര പ്രദമായ കാര്യങ്ങൾ പാർട്ടിക്കുള്ളില്‍ ചർച്ച ചെയ്യേണ്ടതുണ്ട്. അത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഉത്തരവാദിത്തമാണ് പാർട്ടിക്കുള്ളത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉപയോഗിച്ചാണ് മാധ്യമങ്ങൾ വാർത്ത സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരത്തിൽ സൃഷ്ടിക്കുന്ന വർത്തകളിലാണ് ചർച്ചകൾ വയ്ക്കുന്നത്. ചര്‍ച്ച നടത്തി മാധ്യമങ്ങള്‍ വിധി പ്രസ്‍താവിക്കുകയാണ്. അങ്ങനെ നടത്തുന്ന ചർച്ചകളിൽ പാർട്ടിക്ക് എന്താണ് പറയാൻ ഉള്ളതെന്ന് ചോദിച്ചാൽ പറയാൻ ഒന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാര്‍ട്ടിക്ക് പറയാനുള്ളത് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം, ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ തത്ക്കാലം അന്വേഷണം വേണ്ടെന്നാണ് സിപിഎം നിലപാട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയായിരുന്നു. അതേസമയം വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാതെ ഇ പി മടങ്ങുകയും ചെയ്തു. യോഗത്തിനുശേഷം പ്രതികരണത്തിന് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു മടക്കം.

പി ജയരാജന്റെ ആരോപണത്തില്‍ വിവാദങ്ങളും ചര്‍ച്ചകളും സജീവമായിരുന്നെങ്കിലും ഇ പി ജയരാജനിതുവരെ പരസ്യപ്രതികരണത്തിന് മുതിർന്നിട്ടില്ല. കണ്ണൂർ ആയുർവേദ മെഡിക്കൽ കെയർ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇ പി ജയരാജൻ കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. കേരളത്തിലെ പ്രശ്‌നം സംസ്ഥാനത്ത് തീരുമാനമെടുക്കട്ടെയെന്നായിരുന്നു വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ജയരാജന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, വിശദീകരണം നല്‍കിയെങ്കിലും തത്ക്കാലം അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സെക്രട്ടറിയേറ്റ് യോഗമെത്തിച്ചേര്‍ന്നത്.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും