KERALA

താക്കീത് ഒരു മണിക്കൂറിൽ അഭ്യർഥനയായിമാറി; പിവി അൻവറിനെ തള്ളിപ്പറയുന്ന ഫേസ്ബുക് പോസ്റ്റിൽ തിരുത്തൽ വരുത്തി സിപിഎം

പോസ്റ്റിലെ ഏറ്റവും അവസാനത്തെ ഖണ്ഡികയിലാണ് മാറ്റം വരുത്തിയത്

വെബ് ഡെസ്ക്

പി വി അൻവറിനെ തള്ളി സിപിഎം രംഗത്തെത്തിയെന്ന വാർത്ത കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവയ്ക്കുമ്പോൾ തന്നെ അൻവറിനെ തള്ളിക്കൊണ്ട് ഫേസ്ബുക്കിൽ സിപിഐഎം കേരള എന്ന ഔദ്യോഗിക പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റിൽ തിരുത്തൽ. പോസ്റ്റിലെ ഏറ്റവും അവസാനത്തെ ഖണ്ഡികയിലാണ് മാറ്റം വരുത്തിയത്. പാർട്ടിയെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്നും പിന്മാറണം എന്ന് അൻവറിനോട് ഒരു താക്കീതായാണ് ആദ്യത്തെ പോസ്റ്റിൽ പറഞ്ഞിരുന്നതെങ്കിൽ രണ്ടാമത്തേതിൽ "പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു" എന്ന് തിരുത്തുകയായിരുന്നു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ സിപിഎം നിലമ്പൂർ എംഎൽഎയായ പിവി അൻവർ നടത്തിയ ആരോപണങ്ങൾ സർക്കാരിനെ വലിയ പ്രതിസന്ധിയിലാണ് ആക്കിയത്. പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയുമുൾപ്പെടെയുള്ളവർ മറുപടി നൽകാൻ സാധിക്കാതെ ഉഴലുന്ന സാഹചര്യമുണ്ടായി. ഒടുവിൽ ഇന്നലെ പി വി അൻവറിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയതോടെയാണ് പരസ്യമായി അൻവറിനെ എതിർക്കാൻ പാർട്ടി നേതൃത്വം തീരുമാനിക്കുന്നത്.

ആദ്യത്തെ പോസ്റ്റ്

പിവി അൻവർ കോൺഗ്രസ് പശ്ചാത്തലമുള്ളയാളാണെന്നും പാർട്ടി മര്യാദകൾ പാലിക്കാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നുമാണ് ഇന്നലെ മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. മുഖ്യമന്ത്രി തന്നെ അൻവറിനെതിരെ രൂക്ഷമായി പ്രതികരിച്ചതോടെ പാർട്ടി നേതൃത്വവും അതേ പാതയിലേക്ക് വരികയായിരുന്നു.

അവസാനത്തെ പോസ്റ്റ്

അൻവർ ഉന്നയിച്ച ആരോപണങ്ങൾ രേഖാമൂലം പരാതിയായി മുഖ്യമന്ത്രിക്കും അതിന്റെ പകർപ്പ് പാർട്ടി സെക്രട്ടറിക്കും നൽകിയിട്ടുണ്ടെന്നും സർക്കാരും പാർട്ടിയും ഈ വിഷയങ്ങൾ പരിശോധിച്ചു വരുന്നതിനിടയ്ക്കാണ് അൻവർ തുടർച്ചയായ ആരോപണങ്ങൾ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതെന്നും പറയുന്ന പാർട്ടി സെക്രെട്ടറിയേറ്റിന്റെ കുറിപ്പ് എംഎൽഎയുടെ ഈ നിലപാടിനോട് യോജിക്കാൻ സാധിക്കില്ല എന്നും ആദ്യ രണ്ട് ഖണ്ഡികകളിലായി വിശദീകരിക്കുന്നു. ശേഷം അവസാന ഖണ്ഡികയിൽ; "പി വി അന്‍വര്‍ എംഎല്‍എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം" എന്നെഴുതിയത്. ഇതാണ് പിന്നീട് തിരുത്തി "പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു" എന്നാക്കി മാറ്റിയത്.

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം

കള്ളപ്പണ കേസില്‍ അറസ്റ്റ്, ചംപയ് സോറന്റെ ബിജെപി പ്രവേശനം; ഈ വിജയം ഹേമന്ത് സോറന്റെ ആവശ്യമായിരുന്നു