സജി ചെറിയാന്‍  
KERALA

രാജിയില്‍ ഒതുക്കുമോ? സജി ചെറിയാന്‍ വിവാദം ചര്‍ച്ച ചെയ്യാന്‍ സിപിഎം സെക്രട്ടേറിയറ്റ്

സജി ചെറിയാന്‍ വഹിച്ചിരുന്ന വകുപ്പുകള്‍ മറ്റേതെങ്കിലും മന്ത്രിക്ക് കൈമാറാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തിലും സെക്രട്ടേറിയറ്റില്‍ തീരുമാനമാകും

വെബ് ഡെസ്ക്

സജി ചെറിയാന്‍ വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. സജി ചെറിയാന്റെ മന്ത്രി സ്ഥാനത്താനത്തു നിന്നുള്ള രാജി സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റിലായിരുന്നു തീരുമാനിച്ചത്. എന്നാലിന്ന് പൂര്‍ണ പങ്കാളിത്തത്തോടെയുള്ള സെക്രട്ടേറിയറ്റാണ് ചേരുന്നത്. യോഗത്തില്‍ സജി ചെറിയാനും പങ്കെടുക്കും. മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ചുള്ള പ്രസംഗത്തെ തള്ളിപ്പറയാന്‍ സിപിഎമ്മോ സജി ചെറിയാനോ ഇതുവരെ തയ്യാറായിട്ടില്ല. വിഷയത്തില്‍ പാര്‍ട്ടി പ്രസ്താവന പോലും ഇറക്കാന്‍ സിപിഎം മുതിര്‍ന്നിട്ടില്ല. ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റിനു ശേഷം സജി ചെറിയാന്‍ വിവാദത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാനാണ് സാധ്യത.

AKG Center
മല്ലപ്പള്ളിയിലെ പാര്‍ട്ടി പരിപാടിയില്‍ മാധ്യമങ്ങള്‍ ഇല്ലാതിരുന്നിട്ടും പ്രസംഗത്തിലെ വിവാദ പരാമര്‍ശം മാത്രം എങ്ങനെ പ്രചരിക്കപ്പെട്ടു എന്ന കാര്യം ഗൗരവമായി തന്നെ കാണുന്നുണ്ട്. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയത ഉണ്ടായിട്ടുണ്ടോ എന്നതുള്‍പ്പെടെ സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും.

രാജിയോടെ വിവാദം അവസാനിപ്പിക്കാനാണ് സിപിഎം തീരുമാനം. അതേസമയം, സജി ചെറിയാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അക്കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും സിപിഎം ഇത് തള്ളുകയാണ്. പുതിയ മന്ത്രി വേണ്ട എന്ന് തീരുമാനിക്കുമ്പോഴും മുഖ്യമന്ത്രി ഏറ്റെടുത്ത സജി ചെറിയാന്റെ വകുപ്പുകള്‍ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് കൈമാറാനും സാധ്യതയുണ്ട്. ഇതിലും സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനമാകും. വിവാദം തീര്‍ന്ന് സജി ചെറിയാന് വീണ്ടും അവസരം നല്‍കണമെന്ന് ഉള്‍പ്പെടെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷേ, കേസിന്‍റെ ഭാവി അടക്കം നോക്കിയാകും തീരുമാനം.

സജി ചെറിയാന്റെ രാജി ജനങ്ങള്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം കൂട്ടിയെന്നാണ് സിപിഎം വിലയിരുത്തല്‍
SAJI CHERIYAN

ഭരണഘടനയ്‌ക്കെതിരായ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനത്തുനിന്നുള്ള സജി ചെറിയാന്റെ രാജി ജനങ്ങള്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം കൂട്ടിയെന്നാണ് സിപിഎം വിലയിരുത്തല്‍. എന്നാല്‍ മല്ലപ്പള്ളിയിലെ പാര്‍ട്ടി പരിപാടിയില്‍ മാധ്യമങ്ങള്‍ ഇല്ലാതിരുന്നിട്ടും പ്രസംഗത്തിലെ വിവാദ പരാമര്‍ശം മാത്രം എങ്ങനെ പ്രചരിക്കപ്പെട്ടു എന്ന കാര്യം ഗൗരവമായി തന്നെ കാണുന്നുണ്ട്. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയത ഉണ്ടായിട്ടുണ്ടോ എന്നതുള്‍പ്പെടെ സിപിഎം സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചയാകും.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍