വയനാട് - ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസം ഇടതുപക്ഷത്തെ പ്രതിസന്ധിയിലാക്കി പുറത്തിറങ്ങിയ ഇ പി ജയരാന്റെ പേരില്‍ പുറത്തിറങ്ങിയ ആത്മകഥ വിവാദത്തില്‍ സിപിഎം അന്വേഷിക്കില്ലെന്ന് എം വി ഗോവിന്ദന്‍. വിഷയത്തില്‍ ഇ പി ജയരാജന്‍ നടത്തിയ പ്രതികരണം വിവാദം അവസാനിപ്പിച്ചെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. പുസ്തകത്തില്‍ ഇല്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്.
പുസ്തകം എഴുതിത്തീര്‍ന്നിട്ടില്ലെന്ന് ഇപി ജയരാജന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡി സി ബുക്ക്‌സുമായി ഇപി ജയരാജന്‍ കരാര്‍ ഉണ്ടാക്കിയിട്ടില്ല. ഇ പി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നതായും പാര്‍ട്ടി സെക്രട്ടറി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.