KERALA

പുതുപ്പള്ളി: സർവേ ഫലം തള്ളി എം വി ഗോവിന്ദന്‍; വെറും രചനയെന്ന് പരിഹാസം, ജെയ്ക് ജയിക്കുമെന്നും അവകാശവാദം

നൂറാളെ കണ്ടു ചോദിച്ചാൽ പുതുപ്പള്ളിയുടെ ജനവികാരം അറിയാൻ സാധിക്കുമോയെന്നും എംവി ഗോവിന്ദൻ

ദ ഫോർത്ത് - കോട്ടയം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ചുള്ള സര്‍വേ ഫലങ്ങള്‍ തള്ളി സിപിഎം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങളെല്ലാം വെറും രചനകൾ ആണെന്നും, സർവേകൾ അല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. പുതുപ്പള്ളിയിൽ മികച്ച വിജയം നേടാൻ സാധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു. നൂറാളെ കണ്ടു ചോദിച്ചാൽ പുതുപ്പള്ളിയുടെ ജനവികാരം അറിയാൻ സാധിക്കുമോയെന്നും ഗോവിന്ദൻ പറഞ്ഞു.

"പല സർവേകളും വരുന്നുണ്ട് എന്നാൽ അതൊക്കെ വെറും കള്ള പ്രചാരവേലയാണ്. ഇനിയും സർവേകൾ വരും, എന്നാൽ അതല്ല നിലവിലെ സ്ഥിതി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയ്ക്ക് സി തോമസിന് ജയിക്കാൻ ആവശ്യമായ ഭൂരിപക്ഷം ജനങ്ങൾ ഞങ്ങൾക്ക് നൽകും. ഭൂരിപക്ഷം എത്ര ലഭിക്കും എന്നൊന്നും പറയുന്നില്ല. പക്ഷെ പരമാവധി വീടുകളിൽ നേരിട്ട് ചെന്ന് ജനങ്ങളെ കണ്ടു കഴിഞ്ഞു" പുതുപ്പള്ളി തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കവെ എംവി ഗോവിന്ദൻ പറഞ്ഞു.

രാഷ്ട്രീയ നിലപാട് വച്ച് പുതുപ്പള്ളിയിൽ മത്സരിക്കുമെന്നാണ് ആദ്യം മുതലേ എൽഡിഎഫ് പറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വികസനവും രാഷ്ട്രീയവും സംസ്ഥാന സർക്കാരിനെ കുറിച്ചും കേന്ദ്ര സർക്കാരിനെ കുറിച്ചുമെല്ലാം പുതുപ്പള്ളിയിൽ ചർച്ച ചെയ്തു. ജെയ്ക് നാലാം നിരക്കാരൻ എന്ന് പറഞ്ഞവർക്ക് വരെ ഈ ചർച്ചയിലേക്ക് വരേണ്ടി വന്നു എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷമുണ്ടാകുമെന്നായിരുന്നു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദ ഫോര്‍ത്തിന് വേണ്ടി എഡ്യുപ്രസ് രണ്ട് ഘട്ടമായി നടത്തിയ സര്‍വെയിലെ നിഗമനം. 1,75,605 വോട്ടര്‍മാരുള്ള പുതുപ്പള്ളിയില്‍ സര്‍വെ അനുസരിച്ച് ചാണ്ടി ഉമ്മന്‍ 72.85 ശതമാനം വോട്ട് നേടും. അതായത് 80 ശതമാനം പോളിങ് നടന്നാല്‍ 1,025,48 വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടുമെന്ന് സര്‍വെ പ്രവചിച്ചിരുന്നു. 60,000ത്തിലെറെ ഭൂരിപക്ഷം ചാണ്ടി ഉമ്മനുണ്ടാകുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.

ജെയ്ക്ക് സി തോമസിന് നാല്‍പതിനായിരത്തിന് പുറത്ത് വോട്ടുകള്‍ ലഭിക്കും. ഏകദേശം 22.92 ശതമാനം വോട്ട്. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വെറും അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിക്കുകയെന്ന് സര്‍വെ വ്യക്തമാക്കുന്നു. പോളിങ് 70 ശതമാനം ആയാലും ഭൂരിപക്ഷം 60,000ത്തിന് മുകളിൽ തന്നെ ആയിരിക്കും. എന്നാൽ പൊളിങ് ശതമാനം 60 ആയി ചുരുങ്ങിയാൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 50,000 ത്തിന് മുകളിൽ ആയിരിക്കുമെന്നും സർവെ വ്യക്തമാക്കുന്നു. ഈ മാസം അഞ്ചിനാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി