ആരിഫ് മുഹമ്മദ് ഖാന്‍ 
KERALA

രാജ്ഭവനെ ഗവർണർ ശാഖയാക്കിയെന്ന് സിപിഎം; ഗവർണറുടെ നടപടി പദവിക്ക് നിരക്കാത്തത്

കണ്ണൂർ വി സിയെ ക്രിമിനല്‍ എന്ന് വിളിച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹം

വെബ് ഡെസ്ക്

കണ്ണൂർ വി സിയെ ക്രിമിനല്‍ എന്ന് വിളിച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമെന്ന് സിപിഎം. ഗവർണർ എടുത്ത നടപടിയില്‍ നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂർ വിസി. നിയമപരമായും മാന്യമായും മറുപടി പറയുന്നതിന് പകരം പദവിക്ക് യോജിക്കാത്ത തരത്തിൽ പ്രതികരിക്കുകയാണ് ഗവർണർ എന്നും സിപിഎം ആരോപിച്ചു. അക്കാദമിക് വിദഗ്ധനും, ചരിത്രകാരനുമായ കണ്ണൂര്‍ വിസിയെ ക്രിമിനല്‍ എന്നുവിളിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. എന്ത്‌ ക്രിമിനല്‍ കുറ്റമാണ്‌ വിസി ചെയ്‌തത്‌ എന്ന്‌ ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

എന്ത് ക്രിമിനല്‍ കുറ്റമാണ്‌ വിസി ചെയ്‌തത്‌ എന്ന്‌ ഗവര്‍ണര്‍ വ്യക്തമാക്കണം

അറിയപ്പെടുന്ന ആർഎസ്എസുകാരെ ജീവനക്കാരായി
നിയമിച്ച് സർക്കാരിനെതിരെയുള്ള ഉപജാപങ്ങളുടെ കേന്ദ്രമാക്കി ഓഫീസിനെ മാറ്റിയ ഗവർണർ രാജ് ഭവനെ കേവലം ആർഎസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് മാറ്റി.സർവ സീമകളും ലംഘിച്ചുള്ള ഗവർണറുടെ നടപടികള്‍ ആരെ പ്രീതിപ്പെടുത്താനാണെന്നും സിപിഎം പ്രസ്താവനയില്‍ ചോദിച്ചു.

ഔന്നത്യത്തിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഇല്ലായ്‌മ ചെയ്യാനാണ്‌ അദ്ദേഹത്തിന്റെ ശ്രമം. രാഷ്‌ട്രപതി - ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്‌ മുമ്പേ ബോധപൂര്‍വമുള്ള പ്രസ്‌താവനകളും, പ്രകോപനപരമായ ഇടപെടലുകളും ഗവണ്‍മെന്റിനെതിരായി ഗവര്‍ണറുടെ ഭാഗത്ത്‌ നിന്നുമുണ്ടായത്‌ എന്ത്‌ ഉദ്ദേശ്യത്തിലായിരുന്നു എന്നത്‌ വ്യക്തമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

അത്യുന്നത നിലവാരം കാത്തുസൂക്ഷിക്കേണ്ട സംസ്ഥാന ഗവര്‍ണര്‍ രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എല്‍ഡിഎഫ്

അത്യുന്നത നിലവാരം കാത്തുസൂക്ഷിക്കേണ്ട സംസ്ഥാന ഗവര്‍ണര്‍ രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും കുറ്റപ്പെടുത്തി. സാംസ്‌കാരികമായും, വിദ്യാഭ്യാസപരമായും ഉന്നത നിലവാരത്തില്‍ പൊതുസമൂഹം കാണുന്ന പദവിയില്‍ ഇപ്പോള്‍ ഇരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പദവിക്ക് ചേരാത്ത വിധമാണ് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ