കാനം രാജേന്ദ്രന്‍, പിണറായി വിജയന്‍ 
KERALA

ലോകായുക്ത ഭേദഗതി: ഭിന്നത പരിഹരിക്കാന്‍ ചർച്ചയ്ക്കൊരുങ്ങി സിപിഎമ്മും സിപിഐയും

നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് ഉഭയകക്ഷി ചർച്ച നടത്തി അന്തിമധാരണയിലെത്താനാണ് തീരുമാനം

വെബ് ഡെസ്ക്

ലോകായുക്ത നിയമഭേദഗതിയില്‍ എതിർപ്പ് തുടരുന്നതിനിടെ വിശദ ചർച്ചയ്ക്കൊരുങ്ങി സിപിഎമ്മും സിപിഐയും. ചർച്ചയില്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃണൻ, കാനം രാജേന്ദ്രന്‍ എന്നിവർക്കൊപ്പം റവന്യൂ, നിയമ മന്ത്രിമാരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 22ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് ഉഭയകക്ഷി ചർച്ച നടത്തി അന്തിമധാരണയിലെത്താനാണ് തീരുമാനം. ഭേദഗതിക്ക് തയ്യാറാണെങ്കിലും അഴിമതി വിരുദ്ധ നിലപാട് സംരക്ഷിക്കണമെന്നാണ് സിപിഐയുടെ ആവശ്യം. 11 ഓർഡിനന്‍സുകളുടെ കാലാവധി പുതുക്കാനുള്ള തീരുമാനം ഗവർണർ എതിർത്തതോടെയാണ് ബില്‍ അവതരിപ്പിക്കാന്‍ സർക്കാർ നിയമസഭാ സമ്മേളനം വിളിച്ചത്.

അഴിമതി കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അവരെ നീക്കാനുള്ള ലോകായുക്തയുടെ അധികാരം റദ്ദാക്കുന്നതാണ് ഓർഡിനന്‍സ്. വീണ്ടും ഹിയറിങ് നടത്തി ലോകായുക്താവിധി സർക്കാരിന് തള്ളാമെന്നതാണ് എതിർപ്പിനാധാരമായ ഭേദഗതി. ഇതോടെ ലോകായുക്തയുടെ അധികാരം മുഖ്യമന്ത്രിയിലേക്കും ഗവർണറിലേക്കും ചീഫ് സെക്രട്ടറിയിലേക്കും കൈമാറും.

നിലവില്‍ നിർദേശിക്കപ്പെട്ട രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാനാകില്ലെന്നാണ് സിപിഐ നിലപാട്. ലോകായുക്തയുടെ അഴിമതി വിരുദ്ധമുഖം സംരക്ഷിക്കണമെന്ന ആവശ്യമാണ് സിപിഐ ഉയർത്തുന്നത്. ലോകായുക്ത വിധി പരിശോധിക്കാന്‍ നിയമ സംവിധാനം വേണമെന്നും ആവശ്യപ്പെടും. ലോകായുക്ത ഭേദഗതി ആദ്യം മുതല്‍ സിപിഐ എതിർത്തിരുന്നു. എന്നാല്‍, മന്ത്രിസഭാ യോഗത്തില്‍ ഓർഡിനന്‍സിനെ സിപിഐ മന്ത്രിമാർ എതിർക്കാതിരുന്നത് വിവാദത്തിന് വഴിവെച്ചിരുന്നു. പാർട്ടി നേതൃത്വം നിലപാട് കടുപ്പിച്ചതോടെ മന്ത്രിമാർ കാബിനറ്റിലും വിയോജിപ്പ് അറിയിച്ചു. നിയമസഭയില്‍ ബില്‍ കൊണ്ടുവരുമ്പോള്‍ പരിഗണിക്കാമെന്ന് അന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ചർച്ചകള്‍ നടന്നില്ല.

സഭയില്‍ സിപിഐ എതിർപ്പ് ഉയര്‍ത്തിയേക്കുമെന്നതിനാല്‍ അവരെ ബോധ്യപ്പെടുത്താതെ ബില്‍ അവതരിപ്പിക്കുന്നത് പ്രയാസകരമാണ്. അതേസമയം, നിലവിലുള്ള നിയമം നിലനിർത്തിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തിലെ ക്രമക്കേട് അടക്കമുള്ള കേസുകളില്‍ വിധി നിർണായകമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ