പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളോട് രാജി ആവശ്യപ്പെട്ട് സര്‍ക്കാര്‍. രാജി ചോദിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ലഭിച്ചാല്‍ മേഴ്‌സിക്കുട്ടന്‍ പ്രസിഡന്റ് സ്ഥാനമൊഴിയും. അത്തരത്തില്‍ നിര്‍ദേശം വരാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കുമെന്ന് മേഴ്‌സിക്കുട്ടന്‍ പ്രതികരിച്ചു.
സര്‍ക്കാരിന് അഹിതമായിട്ടുള്ളതൊന്നും ചെയ്തിട്ടില്ലെന്നും തന്റെ പ്രവര്‍ത്തനങ്ങളെല്ലാം കായിക രംഗത്തിന് വേണ്ടിയാണെന്നും അവര്‍ പറഞ്ഞു. മറ്റൊരു സര്‍ക്കാര്‍ ആണെങ്കിലും ഇങ്ങനെ തന്നെ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും മേഴ്‌സിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് മേഴ്സിക്കുട്ടനോടും വൈസ് പ്രസിഡന്റിനോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
കായിക താരങ്ങള്‍ക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങള്‍ നല്‍കാത്തതിനെതിരെ മേഴ്‌സിക്കുട്ടന്‍ രംഗത്തെത്തിയിരുന്നു
കായിക താരങ്ങള്‍ക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങള്‍ നല്‍കാത്തതിനെതിരെ മേഴ്‌സിക്കുട്ടന്‍ രംഗത്തെത്തിയിരുന്നു. കായികതാരങ്ങള്‍ക്ക് പണം നല്‍കണമെന്ന ആവശ്യവും മേഴ്‌സിക്കുട്ടന്‍ ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കായികമന്ത്രി വി അബ്ദുറഹ്മാനുമായി ഉണ്ടായ അസ്വാരസ്യങ്ങളാണ് രാജിയിലേക്കെത്തിച്ചതെന്നാണ് സൂചന.