KERALA

'കേരളത്തെ ലജ്ജിപ്പിക്കുന്നു'; മന്ത്രി കെ രാധാകൃഷ്ണന് നേരിടേണ്ടിവന്ന ജാതി വിവേചനത്തില്‍ സിപിഎം

ചരിത്രപരമായ കാരണങ്ങളാല്‍ ഉയര്‍ന്നുവന്ന സാമൂഹ്യ അവശതയുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു

വെബ് ഡെസ്ക്

ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‌ നേരിടേണ്ടിവന്ന ജാതീയമായ വിവേചനം കേരളത്തെ ലജ്ജിപ്പിക്കുന്നതെന്ന് സിപിഎം. ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുള്ള ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തില്‍ ഒരുകാലത്ത്‌ ജാതീയമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി അയിത്തം ഉള്‍പ്പെടെയുള്ള ദുരാചാരങ്ങള്‍ നിലനിന്നിരുന്നു. നവോത്ഥാന പ്രസ്ഥാനവും, തുടര്‍ന്നുവന്ന ദേശീയ പ്രസ്ഥാനവും, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമൊക്കെ നടത്തിയ ഇടപെടലിന്റെ ഭാഗമായാണ്‌ ജാതി വിവേചനം ഇല്ലാതായതെന്ന് പ്രസ്‌താവനയില്‍ പറഞ്ഞു.

ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുള്ള ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണമെന്ന് സിപിഎം പ്രസ്താവനയില്‍ പറഞ്ഞു

ചരിത്രപരമായ കാരണങ്ങളാല്‍ ഉയര്‍ന്നുവന്ന സാമൂഹ്യ അവശതയുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. അവ പരിഹരിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റെയുള്‍പ്പെടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടം കൂടിയാണിതെന്നും സിപിഎം വ്യക്തമാക്കി.

പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിലാണ്‌ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍ ജാതി വിവേചനം നേരിട്ടത്. കഴിഞ്ഞ ദിവസം, കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ താൻ ജാതിവിവേചനം നേരിട്ടുവെന്ന് മന്ത്രി പറഞ്ഞത്. ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ജാതിയുടെ പേരില്‍ തന്നെ മാറ്റി നിര്‍ത്തിയെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. പൂജാരിമാര്‍ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നല്‍കാതെ നിലത്തു വച്ചു. താന്‍ അത് എടുത്ത് കത്തിക്കുണമെന്നാണ് അവര്‍ ഉദ്ദേശിച്ചത് എന്നും എന്നാല്‍ അവരോട് പോയി പണിനോക്കാനാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

"ഞാന്‍ അടക്കമുള്ള പിന്നോക്ക വിഭാഗക്കാര്‍ തരുന്ന പണത്തിന് അവര്‍ക്ക് അയിത്തമില്ല എനിക്കാണ് അയിത്തമെന്ന് ആ പൂജാരിയെ നിര്‍ത്തിക്കൊണ്ട് തന്നെ ഞാന്‍ പറഞ്ഞു,"മന്ത്രി കൂട്ടിച്ചേര്‍ത്തു. ജാതീയമായ വേര്‍തിരിവിനെതിരെ അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ എവിടെ വച്ചാണ് മന്ത്രിക്ക് അധിക്ഷേപം നടന്നതെന്ന് മന്ത്രി വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് ചടങ്ങിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണിയില്‍

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം